Latest News

PDP യില്‍ നിന്നും രാജി വെച്ച് ഐ എന്‍ എല്ലില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി


കാസര്‍കോട് : പി ഡി പി യില്‍ നിന്ന് രാജിവെച്ച് ഐ എന്‍ എല്ലില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ പരിപാടി സംസ്ഥാന ട്രഷറര്‍ ഹംസ ഹാജി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി കെ എസ് ഫക്രുദ്ദിന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി. ജില്ലാ പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എം എ ലത്തീഫ്, മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, സത്താര്‍കുന്നില്‍, ഖാദര്‍ ആലമ്പാടി, മൊയ്തീന്‍കുഞ്ഞി കളനാട്, ഇക്ബാല്‍ മാളിക, ഇ കെ കെ പടന്നക്കാട്, റഹിം ബെണ്ടിച്ചാല്‍, ആമുഹാജി, സിദ്ധിഖ് ചേരങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു.

അജിത്കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, ഐ എസ് സക്കീര്‍ ഹുസൈന്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരുമാണ് പി ഡി പിയില്‍ നിന്നും രാജിവെച്ച് ഐ എന്‍ എല്ലില്‍ ചേര്‍ന്നത്.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.