Latest News

എം.കെ.ഗ്രൂപ്പിന്റെ പദ്ധതിയെചൊല്ലി സിപിഎമ്മില്‍ ഭിന്നത

കൊച്ചി: ബോള്‍ഗാട്ടിയിലെ എം.കെ.ഗ്രൂപ്പിന്റെ പദ്ധതിയെചൊല്ലി സിപിഎമ്മില്‍ ഭിന്നത. ജില്ലാ സെക്രട്ടറി സി.കെ.ദിനേശ് മണിയുടെ നിലപാടിനെതിരെ സംസ്ഥാനകമ്മിറ്റിയംഗം കെ.ചന്ദ്രന്‍പിള്ള രംഗത്ത്. എം.എ.യൂസഫലി പിന്‍മാറണമെന്ന അഭിപ്രായം സിപിഎമ്മിനില്ല എന്നു പറഞ്ഞുകൊണ്ടാണ് ചന്ദ്രന്‍പിള്ള പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്.

കൊച്ചി ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററിനായി പോര്‍ട്ട് ട്രസ്റ്റിന് നല്‍കിയ 72 കോടി രൂപ തിരികെ നല്‍കിയാല്‍ ആ നിമിഷം ഭൂമി പോര്‍ട്്ട്രസ്റ്റിനെ ഏല്‍പിക്കുമെന്ന് എം.കെ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഞായറാഴ്ച പറഞ്ഞിരുന്നു. ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്‍മാറിയാലും കേരളത്തിലെ മറ്റ് പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും കൂടുതല്‍ നിക്ഷേപകരെ കൊണ്ടുവരുമെന്നും യൂസഫലി വ്യക്തമാക്കി.

ഇനി എന്ത് വന്നാലും താന്‍ ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതി ഏറ്റെടുക്കില്ലെന്ന് യൂസഫലി വ്യക്തമാക്കി. രണ്ടര വര്‍ഷമായി നടപടികള്‍ തുടരുന്ന പദ്ധതിക്കെതിരെ ഇപ്പോള്‍ വിവാദമുണ്ടായതിന് പിന്നില്‍ ദുരൂഹതയുണ്ട്. പദ്ധതി നടപ്പാക്കരുതെന്ന് ആഗ്രഹിക്കുന്ന മാഫിയയാണ് വിവാദത്തിന് പിന്നിലെന്നും അവരുടെ അജന്‍ഡയ്ക്കുമുന്നില്‍ താന്‍ തോറ്റുവെന്നും യൂസഫലി പറഞ്ഞു. പണം നല്‍കാന്‍ തയാറായില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന് യൂസഫലി അറിയിച്ചു. വിവാദത്തിലൂടെ ആയിരങ്ങള്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതിയാണ് ഇല്ലാതായതെന്നും ഇത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.