നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് 2005 ല്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 4,500 വീതം മൂന്നുമാസത്തെ നഷ്ടപരിഹാരം നല്‍കിയാണ് വ്യാപാരികളെ കുടിയൊഴിപ്പിച്ചത്. പ്രസ്തുത റോഡില്‍ തന്നെ ബേക്കലിലെ വ്യാപാരികള്‍ക്ക് നാലുമാസത്തെ തുകയാണ് നല്‍കിയത്. പരമാവധി നഷ്ടപരിഹാരം നല്‍കണമെന്ന വ്യാപാരികളുടെ ന്യായമായ ആവശ്യം അംഗീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി, ഉദുമ എം എല്‍ എ, കാസര്‍കോട് എം എല്‍ എ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ അബ്ബാസ് കല്ലട്ര, എന്‍ മുഹമ്മദ്കുഞ്ഞി, പി ബി നാരായണന്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment