പത്രപ്രവര്‍ത്തനരംഗത്ത് നൂറ്റാണ്ട് പിന്നിട്ട കേരളകൗമുദിയുടെ പാരമ്പര്യ മഹിമയോടെയാണ് കൗമുദി ടി.വി മലയാളികളുടെ ഗൃഹങ്ങളിലേക്ക് സഞ്ചാരം ആരംഭിക്കുന്നത്. കേരളകൗമുദിയുടെ ശതാബ്ദി ആഘോഷ വേളയില്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗാണ് കൗമുദി ടി.വി.യുടെ ലോഗോ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത്.
വിനോദത്തിനും വിജ്ഞാനത്തിനും ഊന്നല്‍ നല്‍കുന്നതും ഒപ്പം ആനുകാലിക വിഷയങ്ങള്‍ കോര്ത്തിണക്കുന്നതുമായ പരിപാടികളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. ചലച്ചിത്ര രംഗത്തേതടക്കം മലയാളികള്‍ക്ക് സുപരിചിതരായ വ്യക്തികളാണ് പരിപാടികളുടെ അവതാരകരായി വരുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ കൂടാതെ മിക്ക വിദേശ രാജ്യങ്ങളിലും കൗമുദി ടി.വി.യുടെ സംപ്രേഷണം ലഭ്യമായിരിക്കും. റൂക്ബോക്സ് കണക്ഷനുള്ള പ്രേക്ഷകര്‍ക്ക് അമേരിക്കയിലും കൗമുദി ടി.വി കാണാനാകും. ബോം ടി.വിയാണ് അമേരിക്കയിലെ വിതരണക്കാര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment