Latest News

മലയാളി ഹൗസിനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളിലെ രൂക്ഷമായ വിമര്‍ശനങ്ങളുമായി മുന്നേറുന്ന സൂര്യ ടിവിയുടെ പുതിയ റിയാലിറ്റി ഷോയായ മലയാളി ഹൗസിനെതിരെ സംസ്ഥാന വനിതാ കമ്മീഷനും രംഗത്തുവന്നു.

സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാണ് മലയാളി ഹൗസെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നുമുള്ള ആക്ഷേപങ്ങള്‍ വ്യാപകമായതോടെയാണ് വനിതാ കമ്മീഷനും ഷോക്കെതിരെ രംഗത്തെത്തിയത്. ഷോക്കെതിരെ നിരവധി പരാതികളാണ് ഇമെയില്‍ വഴിയും അല്ലാതെയും വനിതാ കമ്മീഷന് ലഭിച്ചത്. ഇതോടെ വിശദീകരണം ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സൂര്യ ടിവിക്കും പ്രോഗ്രാമിന്റെ പ്രൊഡ്യൂസര്‍ക്കും നോട്ടീസ് നല്‍കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന വനിതാ കമ്മീഷന്റെ യോഗത്തില്‍ സൂര്യ ടിവി ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതായാണ് വിവരം. കുടുംബസമേതം കാണാന്‍ കഴിയാത്തതാണ് മലയാളി ഹൗസെന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളും മറ്റും മത്സരാര്‍ത്ഥികള്‍ പറയുന്നത് സംപ്രേഷണം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

പരിപാടിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചെന്നും അതുകൊണ്ടാണ് വനിതാ കമ്മീഷന്‍ ഇതിനാല്‍ ഇടപെടുന്നതെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

ജി എസ് പ്രദീപ്, സിന്ധു ജോയി, രാഹുല്‍ ഈശ്വര്‍, നീന കുറുപ്പ്, ചിത്ര അയ്യര്‍ തുടങ്ങിയ സെലബ്രിറ്റികള്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു

നേരത്തെ ഷോ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ മഹിളാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. മലയാളി ഹൗസ് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും തീര്‍ത്തും വര്‍ഗ്ഗറായ രീതിയിലാണ് റിയാലിറ്റി ഷോ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതെന്നും ടി എന്‍ സീമ എംപിയും അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പുറമേ ഡിവൈഎഫ്‌ഐയും റിലായിറ്റി ഷോക്കെതിരെ പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.