മെട്രോയുടെ സ്ഥലം കയ്യേറിയതായി കഴിഞ്ഞവര്‍ഷം മേയില്‍ സി.എം.ആര്‍.എല്‍ കളമശ്ശേരി നഗരസഭക്ക് പരാതി നല്‍കിയിരുന്നത്രെ. കൊച്ചി നഗരസഭയോടും പരാതിപ്പെട്ടു.
മെട്രോ നിര്‍മാണ സ്ഥലത്ത് ലുലുമാളിന്റെനിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. എന്നാല്‍ ഇരു നഗരസഭകളും അനങ്ങിയില്ല. ഇടപ്പള്ളി തോടിന് രേഖകളില്‍ 40 മീറ്ററിലധികം വീതിയുണ്ടായിരുന്നത് ഇപ്പോള്‍ 15 മീറ്ററായി കുറഞ്ഞിട്ടുണ്ട്. ഇത് ലുലുമാളിന്റെകയ്യേറ്റത്തെ തുടര്‍ന്നാണെന്നാണ് ആക്ഷേപം.
എന്നാല്‍, യാതൊരു കയ്യേറ്റവും നടത്തിയിട്ടില്ലെന്ന് ലുലുമാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ലുലു മാള്‍ ഭൂമിയില്‍ റീസര്‍വേ
മെട്രോ റെയില്‍ പദ്ധതി സ്ഥലം ലുലു മാള്‍ കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇടപ്പള്ളിയില്‍ ലുലു ഗ്രൂപ്പിന്‍െറയും കൊച്ചി മെട്രോയുടെയും ഭൂമിയില്‍ റീസര്‍വേ നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനം. കണയന്നൂര്‍ താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.
കൊച്ചി മെട്രോയുടെ ഭാഗമായ ഇടപ്പള്ളി കനാല്‍ ലുലു മാള്‍ കയ്യേറിയതായി കഴിഞ്ഞവര്‍ഷം മേയില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) കളമശ്ശേരി നഗരസഭയോടും കൊച്ചി നഗരസഭയോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇരു നഗരസഭകളും യാതൊരു നടപടികളും എടുത്തില്ല. ഇതത്തേുടര്‍ന്ന് റീസര്‍വേ നടത്തണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ജില്ലാ ഭരണകൂടത്തോട് ആവശ്യമുന്നയിച്ചിരുന്നു.
ലുലു മാള്‍ കൊച്ചി മെട്രോയുടെ ഭൂമി കയ്യറിയെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. യൂസഫലിയെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment