Latest News

പ്രവര്‍ത്തകര്‍ കുപ്രചാരണങ്ങളില്‍ കുടുങ്ങരുത്: മഅദനി

കൊച്ചി: നിരന്തരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും കടുത്ത അച്ചടക്ക ലംഘനവും നടത്തിയതിന്റെ പേരില്‍ പി.ഡി.പിയില്‍ നിന്നു പുറത്താക്കപ്പെട്ട ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്ന് അബ്ദുന്നാസിര്‍ മഅദനി. ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ പാര്‍ട്ടിപ്രവര്‍ത്തകരുടെ കൈവശം കൊടുത്തയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുമ്പ് താന്‍ കോയമ്പത്തൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോഴും ഇത്തരം പ്രചാരണങ്ങള്‍ നടന്നിരുന്നു. തന്നെ ബാംഗ്ലൂര്‍ കേസി ല്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ കലാപം ഉണ്ടാക്കിക്കൊണ്ട് ചിലര്‍ പാര്‍ട്ടി വിട്ടു. അന്ന് അവര്‍ അഴിച്ചുവിട്ട പ്രചാരണമായിരുന്നു മഅ്ദനിയുടെ അറസ്റ്റിന് പിന്നില്‍ പി.ഡി.പി. നേതാക്കള്‍ തന്നെയാണ് എന്നത്.

കര്‍ണാടകയിലെ ഭരണമാറ്റത്തിലൂടെ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീതിനിഷേധത്തിന് ഒരുറുതിയുണ്ടാവുമെന്നു പ്രതീക്ഷിക്കുന്ന വേളയില്‍ തെറ്റായ പ്രചാരണങ്ങളുമായി രംഗത്തുവരുന്നവര്‍ യഥാര്‍ഥത്തില്‍ കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാരും അവരുടെ പോലിസും തന്നോടുചെയ്തതിലും വലിയ അക്രമമാണു ചെയ്യുന്നത്.

പാര്‍ട്ടി പ്രഖ്യാപിച്ച ചില സമരങ്ങള്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ സപ്തംബറില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളുമായി പാര്‍ട്ടി രംഗത്തുണ്ടാവും. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറവും പി.ഡി.പിയും തമ്മില്‍ നിലവില്‍ പൂര്‍ണ സഹകരണത്തോടെയാണു മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Related News



മഅദനിയെ ചില നേതാക്കള്‍ കച്ചവട ചരക്കാക്കുന്നുവെന്ന് ആരോപിച്ച് യില്‍ PDP യില്‍ നിന്നും കൂട്ടരാജി






Keywords: Abdul Naser Madani, PDP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.