അഡ്വ. സി കെ ശ്രീധരന്‍ |
പാനൂര്‍ പോലിസ് 66/95 നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. 1995 മാര്‍ച്ച് 10നു രാത്രി ഒമ്പതിന് വീട്ടുമുറ്റത്തെ കോണിപ്പടിയില്‍ ഇരിക്കവെ സുരേഷിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സി.പി.എം സംഘം ചെമ്പട കേളുവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. ബോംബ് കേളുവിന്റെ പിന്‍ഭാഗത്ത് കൊണ്ട് ശരീരം ചിതറിത്തെറിച്ച് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഐ.പി.സി 143, 147,148,324,307, 302, ആര്‍.ഡബ്ല്യു 149 പ്രകാരവും എക്‌സ്‌പ്ലോസീവ് നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണയ്ക്ക് ശേഷം പ്രതികളെല്ലാം കുറ്റക്കാരാണെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി കണെ്ടത്തുകയും ഒന്നാം പ്രതി കാടി സുരേഷിന് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് 10 വര്‍ഷം വീതം തടവും വിധിച്ചിരുന്നു. എന്നാല്‍ വിധിക്ക് ശേഷം പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട കേളുവിന്റെ മകന്‍ സി വിനോദിനു വേണ്ടി അഡ്വ. അംബികാ സുതന്‍ ഫയല്‍ ചെയ്ത കേസില്‍ നേരത്തേ വിചാരണ വേളയില്‍ വിസ്താരം കേട്ടിരുന്ന ജഡ്ജ് തന്റെ തുടര്‍ വാദവും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. നിലവില്‍ എം.എ.സി.ടിയില്‍ ജഡ്ജായ ജയകുമാറിന് അഡീഷനല്‍ സെഷന്‍സ് കോടതിയുടെ അധിക ചുമതലയുമുണ്ട്. സി വിനോദിന്റെ ഹരജി പരിഗണിച്ചാണ് കേസ് അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. കേസിന്റെ അന്തിമ വാദം നടത്തുന്നതിനാണ് അഡ്വ. സി കെ ശ്രീധരന്‍ തലശ്ശേരി കോടതിയില്‍ ഹാജരായത്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യ പ്രോസിക്യൂട്ടറായി അഡ്വ. സി കെ ശ്രീധരന്‍ ചുമതലയേറ്റത് ചൂണ്ടിക്കാട്ടിയാണ് കേളു വധക്കേസ് 10 തവണ മാറ്റിവച്ചിരുന്നത്. കേസ് തിങ്കളാഴ്ച കോടതി ജൂണ്‍ ഏഴിനേക്ക് മാറ്റിവച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്ന സംഭവം വലിയ വാര്‍ത്താ പ്രധാന്യവും നിയമവൃത്തങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്യുന്ന ഘട്ടത്തിലാണ് കാടിന്റവിട സുരേഷ് പ്രതിയായ കേസില്‍ അഡ്വ. സി കെ ശ്രീധരന്‍ ഹാജരായത്. മാത്രമല്ല, സാക്ഷികളുടെ കൂറുമാറ്റത്തില്‍ കോണ്‍ഗ്രസ്-സി.പി.എം ധാരണ ഉണേ്ടായെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയും ചര്‍ച്ചയായിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment