യൂസഫലി ഭൂമി കൈയേറിയെന്ന സി.പി.എമ്മിന്റെ ആരോപണത്തെത്തുടര്‍ന്നാണ് ബോള്‍ഗാട്ടിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് താന്‍ പിന്‍മാറുന്നതായി യൂസഫലി പ്രഖ്യാപിച്ചത്.
എന്നാല്‍ ഈ പദ്ധതി സംബന്ധിച്ച് നിയമപരമായ തടസ്സമൊന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമപ്രകരമാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമി അദ്ദേഹം പാട്ടത്തിനെടുത്തത്. 30 വര്‍ഷത്തേക്കാണ് പാട്ടം. അല്ലാതെ ഭൂമിയുടെ ഉടമസ്ഥാവകാശം അദ്ദേഹത്തിനില്ല. 800 കോടി മുടക്കിയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. 14,000 പേര്‍ക്ക് അവിടെ ജോലികിട്ടും. ഇത് കേരളത്തിന് വളരെ യോജിച്ച നിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരവധിപേര്‍ക്ക് ജോലി നല്‍കിയിട്ടുള്ള വ്യവസായിയാണ് യൂസഫലി. പ്രത്യേകിച്ചും ഒട്ടേറെ മലയാളികള്‍ക്ക് . ഇങ്ങനെയുള്ള ഒരു വ്യവസായിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment