Latest News

മുനിസിപ്പല്‍ എം.എസ്.എഫ്. മാറ്റ് കലോത്സവം തുടങ്ങി


കാസര്‍കോട്: രണ്ട് ദിവസങ്ങളിലായി നടക്കുന്ന കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ്. മാറ്റ് കലോത്സവം ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി.സ്‌കൂളില്‍(കെ.എം.സീതി സാഹിബ് നഗര്‍) തുടക്കം കുറിച്ചു. രാവിലെ ഇ.അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ് പതാക ഉയര്‍ത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ഹാഷിം കടവത്ത്, എ.എ.അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, മജീദ് തളങ്കര, അബ്ബാസ് ബീഗം, ബീഫാത്തിമ ഇബ്രാഹിം, അസീസ് കളത്തൂര്‍, മമ്മു ചാല, ശംസുദ്ദീന്‍ കിന്നിംഗാര്‍, ശംസീര്‍ കുന്താപുരം, ടി.എച്ച്. മുഹമ്മദ്, സി.എ.അബ്ദുല്ലക്കുഞ്ഞി, കെ.എസ്.അബ്ദുല്ല ഹാജി, എ.കെ. മുഹമ്മദ് കുഞ്ഞി, ബി.എ. കുഞ്ഞഹമ്മദ്, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ് പ്രസംഗിച്ചു.
ശനിയാഴ്ച വൈകുന്നേരം സമാപന സമ്മേളനം നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഹബീബ് കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.