ബാഗേജ് ചെക്ക് ഇന്‍, സീറ്റ് പ്രിഫറന്‍സ്, ഭക്ഷണം, ലഘുഭക്ഷണം തുടങ്ങിയവയ്ക്ക് അധിക ചാര്‍ജ് ഈടാക്കാന്‍ ഡിജിസിഎ വിമാനകമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് നടപടി. ഹാന്‍ഡ് ബഗേജില്‍ ഏഴ് കിലോ വരെ കൊണ്ടുപോകാന്‍ അനുവാദമുണ്‌ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സ്ഥിരമായി രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ക്ക് ആഭ്യന്തരയാത്രയില്‍ 20 കിലോ ബഗേജ് വരെ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 30 കിലോ വരെ കൊണ്ടുപോകാനാകും.
ഭക്ഷണത്തിനും സീറ്റ് പ്രിഫറന്‍സിനും എത്ര തുക ഈടാക്കണമെന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല. അന്താരാഷ്ട്ര ഫ്‌ളൈറ്റുകളില്‍ നിരക്കുകള്‍ക്ക് മാറ്റമില്ലെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment