ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വയറിന് ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നത്. ഇയാള്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തിയ സംഘവുമായി വാക്കുതര്‍ക്കമുണ്ടായിയെന്നും ഇതിനിടയില്‍ അക്രമികളിലൊരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും സ്ഥലത്തുണ്ടായിരിന്ന ചിലര്‍ പറഞ്ഞു. കുത്തേറ്റ ഗുലാം ഹുസൈന്‍ പ്രാണരക്ഷാര്‍ഥം ഓടുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഓടിയെത്തിയപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപ്പെട്ടു. നൂറുമീറ്ററോളം ദൂരത്തിലേയ്ക്ക് ഓടിയ ഗുലാമിന്റെ നിലവിളികേട്ടാണ് കൂടുതല്‍പേര്‍ സ്ഥലത്തെത്തിയത്.
ഇയാള്‍ ഓടിയ ഭാഗത്തെല്ലാം രക്തം പടര്‍ന്നിട്ടുണ്ട്. നാട്ടുകാരാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കുനിയില്‍ ഇരട്ടകൊലപാതകം നടന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും മുസ്്‌ലീം ലീഗിനെ മുള്‍മുനയില്‍ നിര്‍ത്തിയ കൊലപാതകമായിരുന്നു ഇത്. ലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്്മാന്‍ കുത്തേറ്റു മരിച്ചതിന് പ്രതികാരമായിട്ടാണ് കൊളക്കാടന്‍ അബൂബക്കറേയും കൊളക്കാടന്‍ ആസാദിനേയും ഒരു സംഘം അക്രമികള്‍ കുനിയില്‍ അങ്ങാടിയില്‍ വച്ച് കുത്തികൊലപ്പെടുത്തിയത്. കുനിയില്‍ നടന്ന ഒരു ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മുസ്്‌ലീം ലീഗ് പ്രവര്‍ത്തകനായ അത്തീഖ് റഹ്്മാന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കൊളക്കാടന്‍ അബൂബക്കറും കൊളക്കാടന്‍ ആസാദുമാണെന്നാരോപിച്ചായിരുന്നു ഇവരെ രണ്ടുപേരെയും കുത്തികൊലപ്പെടുത്തിയത്.
ഇവര്‍ രണ്ടുപേരും കൊല്ലപ്പെടുന്നതിനു മുമ്പ് ഈ പ്രദേശത്ത് നടന്ന മുസ്്‌ലിം ലീഗ് പൊതുയോഗത്തില്‍ പി.കെ ബഷീര്‍ എംഎല്‍എയും മറ്റും നടത്തിയ പ്രകോപന പരമായ പ്രസംഗമാണ് കൊലയിലേക്ക് നയിച്ചതെന്ന ഒരു വാദവും ഉയര്‍ന്നിരുന്നു. ഇത് നിയമസഭയിലും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
ഗുലാം ഹുസൈന് നേരെ ആക്രമണം നടത്തിയ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വിവരമുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് കുനിയിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് കുനിയിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment