വണ്ടൂര്‍: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്ര വിഭാഗം അധ്യാപകന്‍ ചെറുകോട് ഖാദര്‍പടി പൂവ്വത്തി അബ്ദുല്‍ റഷീദ് (53) വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ചവൈകീട്ട് മൂന്നരയോടെ വീടിനടുത്ത അയനിക്കോട് റോഡരികില്‍ നില്‍ക്കവെ ഓട്ടോ ഇടിച്ചായിരുന്നു അപകടം. ഉടനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരിക്കുകയായിരുന്നു.
ചെറുകോട് ഇസ്ലാമിക് സെന്‍റര്‍ സ്ഥാപക നേതാവും ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗവും തിരൂര്‍ക്കാട് ഇലാഹിയ കോളജ് അധ്യാപകനുമായിരുന്നു. ഭാര്യ: ശാന്തപുരം ഇസ്ലാമിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഒ.പി. ഹംസയുടെ മകള്‍ ആസ്യ. മക്കള്‍: മുഹമ്മദ് ബന്ന (ദല്‍ഹി യൂനിവേഴ്സിറ്റി വിദ്യാര്‍ഥി), ഹസനുല്‍ ബന്ന, സഫീറ, ഫാത്തിമ ഹന്ന. മരുമകന്‍: അബ്ദുറബ്ബ് (ശാന്തപുരം). സഹോദരങ്ങള്‍: അബ്ദുസ്സലാം, അബ്ദുറഹ്മാന്‍, സഫിയ, പരേതയായ ഹഫ്സത്ത്.
ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം നാലിന് ചെറുകോട് ഇരുപത്തിയെട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment