![]() |
| ആദില |
തിരുനാവായ അമരിയില്‍ ബക്കറിന്റെയും സുലൈഖയുടെയും മകളായ ആദില 930 മാര്‍ക്ക് നേടിയാണ് രണ്ടാം റാങ്ക് തിളക്കം സ്വന്തമാക്കിയത്. എടരിക്കോട് പി.കെ.എം.എം എച്ച്.എസ്.എസ്സില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ ആദില ചേരൂരാല്‍ ഹൈസ്‌കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി ജയിച്ചത്. കഴിഞ്ഞ തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 3026-ാം റാങ്കിലായിരുന്ന ആദില രണ്ടാം ശ്രമത്തിലാണ് മൂന്നാം റാങ്കിലെത്തിയത്.
കൂട്ടിലങ്ങാടി എലച്ചോല ഉമ്മറിന്റെയും സാബിറയുടെയും മകനായ മുഹമ്മദ് അര്‍ഷാദ് 921 മാര്‍ക്ക് നേടിയാണ് ആറാം റാങ്കിലെത്തിയത്. പ്ലസ് ടുവിന് മലപ്പുറം എം.എസ്.പി സ്‌കൂളില്‍ പഠിച്ച അര്‍ഷാദ് അതിന് മുമ്പ് കുറുവ എ.യു.പി സ്‌കൂളിലും വടക്കാങ്ങര തങ്ങള്‍സ് ഹൈസ്‌കൂളിലുമായിരുന്നു പഠിച്ചിരുന്നത്. പ്ലസ് ടുവിന് 90 ശതമാനം മാര്‍ക്കുണ്ടായിരുന്ന അര്‍ഷാദ് പാലായിലെ സ്ഥാപനത്തില്‍ പഠിച്ചതിനാലാണ് കോട്ടയം ജില്ലയില്‍ പരീക്ഷ എഴുതിയത്.
ആര്‍മി പോസ്റ്റല്‍ സര്‍വീസിലെ ജീവനക്കാരനായ അബ്ദുള്‍ മജീദിന്റെയും റാബിയയുടെയും മകളായ മെഹ്ജബിന്‍ കശ്മീര്‍, കൊല്‍ക്കത്ത, ഡെല്‍ഹി, മലപ്പുറം എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിലായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 889 മാര്‍ക്കാണ് മെഹ്ജബിന് പ്രവേശന പരീക്ഷയില്‍ ലഭിച്ചത്. പ്ലസ് ടുവിന് 94 ശതമാനം മാര്‍ക്ക് നേടിയ മെഹ്ജബിന്‍ രണ്ടാം തവണ പരീക്ഷ എഴുതിയപ്പോഴാണ് 67-ാം റാങ്കിലെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment