മുംബൈ പോലീസില്‍ നിന്നെന്നു സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ എപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനു വന്നതാണെന്നു പറഞ്ഞു. സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ വിവരമറിച്ചു. പോലീസെത്തി നിലേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രിക്കറ്റ്, സിനിമാ താരങ്ങളുമായി തനിക്ക് അടുപ്പമുണെ്ടന്നും താരങ്ങളുടെ വീടുകളില്‍ പോകാറുണെ്ടന്നുമാണ് ഇയാള്‍ ചോദ്യംചെയ്യലില്‍ പോലീസിനോടു പറഞ്ഞത്. ഇയാള്‍ മാധ്യമപ്രവര്‍ത്തകനാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. ആള്‍മാറാട്ടം നടത്തിയതിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ശ്രീശാന്തിനെതിരെ മുംബൈ പോലീസിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മുംബൈ സ്വദേശിയായ ഒരാള്‍ ആള്‍മാറാട്ടം നടത്തിയെത്തിയതിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണേ്ടായെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഐപിഎല്‍ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് മുംബൈ, ഡല്‍ഹി പോലീസ് സംഘങ്ങള്‍ അന്വേഷണത്തിനെത്താന്‍ സാധ്യതയുള്ളതിനാല്‍ ശ്രീശാന്തിന്റെ വീട് ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവിടെ എത്തുന്നവരുടെ വിവരങ്ങളും മറ്റും പോലീസ് ശേഖരിക്കുന്നുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment