Latest News

തലസ്ഥാനത്ത് വ്യാജബോംബ് ഭീഷണി: യുവാവ് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ബോംബു വെച്ചിട്ടുണ്ടെന്ന വ്യാജഭീഷണി പരിഭ്രാന്തി പരത്തി. ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടി. പാറശാല പരശവക്കല്‍ സ്വദേശി വിജേഷാണ് (25) തിങ്കളാഴ്ച രാവിലെ 10.30 ന് മുത്തശിയുടെ മൊബൈല്‍ ഫോണിലൂടെ വ്യാജഭീഷണി മുഴക്കിയത്.

തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ ബോംബ് വച്ചെന്നായിരുന്നു ഫോണ്‍ സന്ദേശം. രാവിലെ 10.30 മുതല്‍ 11 വരെയുള്ള സമയത്തിനുള്ളില്‍ നാലു നമ്പറുകളില്‍ നിന്നായി അഞ്ചു ഫോണ്‍ കോളുകളാണു വന്നത്. സെക്രട്ടേറിയറ്റിലേക്കും റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കുമാണ് വ്യാജകോളുകള്‍ എത്തിയത്. തുടര്‍ന്നു റെയില്‍വേസ്‌റ്റേഷന്‍, വിമാനത്താവളം, മെഡിക്കല്‍ കോളജ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്നു തെളിഞ്ഞു. 

മൊബൈല്‍ ടവര്‍ കേന്ദ്രകരിച്ചു നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഉച്ചയോടെ നെയ്യാറ്റിന്‍കരയില്‍ നിന്നും വിജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യചെയ്യലിനോടു യുവാവ് പൂര്‍ണമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.