കൊല്‍ക്കൊത്ത: പ്രശസ്ത ബംഗാളി സംവിധായകന്‍ ഋതുപര്‍ണോ ഘോഷ് (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ ഏഴരയോടെ കൊല്‍ക്കൊത്തയിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രാംഗദ ആയിരുന്നു അവസാന ചിത്രം.
ഏഴോളം ദേശീയ പുരസ്‌കാരങ്ങള്‍ ഋതുപര്‍ണോ ഘോഷ് നേടിയിട്ടുണ്ട്. 2010ല്‍ 'അബോഹോമന്‍' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ഋതുപര്‍ണോ ഘോഷിനു ലഭിച്ചിട്ടുണ്ട്. ഉന്നീസെ ഏപ്രില്‍, അബോഹോമന്‍, ചിത്രാംഗദ, ചോക്കേര്‍ ബാലി, റെയിന്‍കോട്ട്, ഹിരെര്‍ അഗതി, , ദഹന്‍, ബാരിവാലി, അസുഖ്, ഉത്സാബ്, ടൈറ്റ്‌ലി, സുബോമഹുര്‍തോ, അന്തര്‍മഹല്‍, ദോസര്‍, ദ ലാസ്റ്റ് ലിയര്‍,ഖേല, ഷോബ് ചാരിത്രോ കല്‍പോനിക്, നൗകദുബി, സണ്ാസ്എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്ത ഘോഷ് മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. 1994 മുതല്‍ സിനിമയില്‍ സജീവമായിരുന്നു ഘോഷ്.
ബംഗാളിക്കു പുറമേ ഹിന്ദിയിലും ഇംഗ്ലീഷിലും സിനിമകള്‍ എടുത്തിട്ടുണ്ട്. ടാഗോറിന്റെ കഥയ്ക്ക് ഘോഷ് നല്‍കിയ ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു ചോക്കേര്‍ ബാലി. ഐശ്വര്യ റായ് ആണ് ഈ ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രാംഗദയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment