കാസര്‍കോട് ജില്ലയില്‍ മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ അടുക്കത്ത്പറമ്പ് കൂലോം റോഡിലെ പി.വി.കുമാരനും ലക്ഷ്മിയുമാണ് മകന്‍ എത്രയും വേഗം മടങ്ങിവരണേയെന്ന പ്രാര്‍ഥനയുമായി കഴിയുന്നത്.
12 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മഹേന്ദ്രകുമാറിനെ കോസുഗി ജയിലിലാണ് നേരത്തേ പാര്‍പ്പിച്ചിരുന്നത്. ജപ്പാനില്‍ ഭൂകമ്പവും സുനാമിയും ഉണ്ടായി പുക്കുഷിമ ആണവനിലയം തകര്‍ന്നതിന്റെ സമീപമായിരുന്നു ഈ ജയില്‍. അപകടത്തിനുശേഷം ഒരു മാസം മഹേന്ദ്രകുമാറിന് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് ടോകിയോയ്ക്ക് സമീപം ഇബാറാക്കി ജയിലിലേക്ക് മാറ്റിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
ഇപ്പോള്‍ 35 വയസ്സാണ് മഹേന്ദ്രന്. മഹേന്ദ്രകുമാര്‍ ഗിരീശന്‍ എന്നാണ് പാസ്‌പോര്‍ട്ടിലെ അഡ്രസ്സ് പ്രകാരം ജയിലില്‍ അറിയുന്നത്.
1999ലാണ് മഹേന്ദ്രകുമാര്‍ ജപ്പാനില്‍ പോയത്. ആദ്യം ഒരു കമ്പനിയിലും പിന്നീട് ഹോട്ടലും തുടങ്ങി. 2008 മാര്‍ച്ചിലാണ് മഹേന്ദ്രന്‍ ജപ്പാന്‍ പോലീസിന്റെ പിടിയിലായത്. മലയാളിസുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്ക് തീര്‍ക്കാന്‍ മഹേന്ദ്രകുമാര്‍ ശ്രമിക്കവെ അവര്‍ തമ്മില്‍ അടിപിടിയുണ്ടായി.
പോലീസെത്തിയപ്പോള്‍ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. അവിടെയുണ്ടായിരുന്ന മഹേന്ദ്രകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. താന്‍ നിരപരാധിയാണെന്ന് പറഞ്ഞെങ്കിലും പോലീസ് കേട്ടില്ല. വഴക്കുണ്ടാക്കിയവര്‍ രഹസ്യമായി കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു.
ജപ്പാന്‍കോടതി 12 വര്‍ഷത്തെ ശിക്ഷ വിധിക്കുകയും ചെയ്തു.
വിധി അറിഞ്ഞതുമുതല്‍ മാതാപിതാക്കളും സഹോദരങ്ങളും മുട്ടാത്ത വാതിലുകളില്ല. പി.കരുണാകരന്‍ എം.പി.യോടൊപ്പം മഹേന്ദ്രന്റെ അമ്മ ലക്ഷ്മി ഡല്‍ഹിയില്‍ ചെന്ന് അന്നത്തെ രാഷ്ട്രപതി പ്രതിഭാപാട്ടീലിന് നിവേദനം നല്കി.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എ.കെ.ആന്റണി, എസ്.എം.കൃഷ്ണ, ഇ.അഹമ്മദ്, ശശി തരൂര്‍ തുടങ്ങിയവരെ കണ്ട് വിവരവും അറിയിച്ചു.
ജപ്പാനില്‍ ജോലിനോക്കുന്ന മഹേന്ദ്രന്റെ സഹോദരന്‍ വിനോദും ശ്രമം നടത്തുന്നുണ്ട്. മഹേന്ദ്രകുമാര്‍ ജ യിലിലായതോടെ കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നിരിക്കയാണ്. പോലീസ് പിടിക്കപ്പെടുന്നതിന് നാലുമാസം മുമ്പാണ് വിവാഹം ഉറപ്പിച്ച് മഹേന്ദ്രന്‍ നാട്ടില്‍നിന്ന് പോയത്. വിവാഹത്തിന് വീട്ടിലെത്താനുള്ള ഒരുക്കത്തിനിടയിലാണ് ജീവിതം ദുരിതത്തിലാക്കിയ സംഭവം ഉണ്ടായത്.
മഹേന്ദ്രന്റെ മോചനകാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്ന് അച്ഛന്‍ കുമാരനും അമ്മ ലക്ഷ്മിയും നിറകണ്ണുകളോടെ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment