ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിയില്‍ വാതുവയ്പുകാര്‍ ശ്രീശാന്തിന് നല്‍കിയ അഞ്ചര ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. ശ്രീശാന്തിന്റെ സുഹൃത്തും ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരനുമായ അഭിഷേക് ശുക്‌ലയുടെ സഹായത്തോടെയാണ് മുംബൈയില്‍ നിന്ന് പണം പിടിച്ചെടുത്തത്. അഭിഷേക് ശുക്ല ഉള്‍പ്പെടെ മൂന്നു പേരെ കൂടി പോലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ഡല്‍ഹിയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.
ശ്രീശാന്ത് അറസ്റ്റിലായ മെയ് 16ന് ഹോട്ടല്‍ മുറിയില്‍ നിന്ന് തെളിവുകള്‍ നീക്കാന്‍ ഇടനിലക്കാരനായ ജിജു ജനാര്‍ദ്ദന്‍ ശുക്‌ലയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മെയ് 17ന് ഹോട്ടല്‍ മുറിയില്‍ നടത്തിയ റെയ്ഡില്‍ 72,000 രൂപയും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഐപാഡുകള്‍, നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഡയറികള്‍ എന്നിവ കണ്ടെടുത്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment