നെതര്‍ലന്റസ്, ജര്‍മനി, യു കെ എന്നിവിടങ്ങളിലെ ഒരു സംഘം ഗവേഷകരാണ് നരച്ച മുടിയുണ്ടാകുന്നത് തടയുന്ന വിദ്യ കണ്ടെത്തിയത്. മുടിയുടെ ഫോളിക്കിളില്‍ (അറ്റത്തുള്ള ചെറുഗ്രന്ഥിയില്‍) ഹൈഡ്രജന്‍ പെറോക്‌സൈഡ് കൂടിക്കിടന്ന് മുടിയെ ഉള്ളില്‍നിന്നുതന്നെ ബ്ലിച്ച് ചെയ്യുന്നതാണ് നരയിലേക്ക് വഴിതെളിക്കുന്നത്. ഈ ഫോളിക്കിളിലേക്ക് നര ഇല്ലാതാക്കാനുള്ള പ്രത്യേക ഔഷധം കടത്തിവിട്ടാണ് നരയ്ക്ക് ഗുഡ്‌ബൈ പറയാന്‍ വഴിയൊരുക്കുന്നത്. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന മിശ്രിതമായിരിക്കും ഇത്.
തലമുറകളായി മുടി നരയ്ക്കുന്നത് തടയാന്‍ നിരവധി ചികിത്സകള്‍ രംഗത്തെത്തിയിരുന്നു. പക്ഷേ അവയൊന്നും ശാശ്വത പരിഹാരം നല്‍കിയില്ല. ഇപ്പോള്‍ ഇതാദ്യമായാണ് മുടിയുടെ അടിവേരില്‍ ചികിത്സ നടത്തി നര എന്നന്നേക്കുമായി അവസാനിപ്പിക്കുന്നത്. ഇതേ ചികിത്സാരീതി ഉപയോഗിച്ചാല്‍ തൊലിപ്പുറത്തുണ്ടാകുന്ന വെള്ളപാണ്ടും പാടുകളും ഒഴിവാക്കാന്‍ കഴിയുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു
രണ്ട് അവസ്ഥകളും മനുഷ്യരില്‍ ഗുരുതരമായ സാമുഹ്യ - വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ പുതിയ കണ്ടുപിടിത്തം ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
(4malayalees.com)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment