അധ്വാനിക്കുന്ന വര്‍ഗത്തിനു ഒരു സിദ്ധാന്തമുണ്ടാക്കുന്നതിനും കക്ഷിരാഷ്ട്രീയത്തിനതീതമായി ലോകമെമ്പാടുമായി അതിനു സ്വീകാര്യത നേടിക്കൊടുക്കാനും പാര്‍ട്ടിക്കായി. മാര്‍ക്‌സും ഏംഗല്‍സുമൊക്കെ കാണാതെ പോയ യാഥാര്‍ഥ്യങ്ങളെ കണെ്ടത്തി നമ്മള്‍ അധ്വാനവര്‍ഗത്തിലൂടെ ചൂണ്ടിക്കാട്ടി. ഒരു പ്രത്യയശാസ്ത്രം അവതരിപ്പിച്ചെന്നു മാത്രമല്ല അതു വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നുള്ളിടത്താണു കേരള കോണ്‍ഗ്രസിന്റെ പ്രസക്തി.
പാര്‍ട്ടി അതിന്റെ സുവര്‍ണ ജൂബിലിയിലേക്കു കടക്കുന്ന വേളയില്‍ പാര്‍ട്ടിക്ക് അവകാശപ്പെടാന്‍ അഭിമാനാര്‍ഹങ്ങളായ ഒട്ടേറെ നേട്ടങ്ങളുണ്ട്. ഏതൊരു ദേശീയ പാര്‍ട്ടിയോടും കിടപിടിക്കുന്ന രീതിയില്‍ വളരാന്‍ കേരള കോണ്‍ഗ്രസിനായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ചരിത്രത്തെ തന്നെ സ്വാധീനിച്ചവയായിരുന്നു യുഡിഎഫ് ഭരണകാലത്ത് അവതരിപ്പിച്ച ബജറ്റുകള്‍. തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ കാക്കുന്നതുപോലെ കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. കേരള കോണ്‍ഗ്രസിലൂടെ യുഡിഎഫിനെ ശാക്തീകരിക്കുക എന്നതാണു ലക്ഷ്യം. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുക മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരികയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സെക്രട്ടറി ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജയിംസിന്റെ കുടുംബത്തിനായി കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായം ജയിംസിന്റെ ഭാര്യ ജെസിക്കു കെ.എം.മാണി കൈമാറി.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി.വി.മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ജോയ് ഏബ്രഹാം എംപി, ഫ്രാന്‍സിസ് ജോര്‍ജ്, പി.ടി.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കുര്യാക്കോസ് പ്ലാപറമ്പില്‍ സ്വാഗതവും ജോര്‍ജ് പൈനാപ്പള്ളി നന്ദിയും പറഞ്ഞു. കണ്‍വന്‍ഷനോടനുബന്ധിച്ചു നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും വ്യാപാരഭവനിലേക്കു നടത്തിയ പ്രകടനത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
പ്രകടനത്തിനു ജില്ലാ നേതാക്കന്മാരായ ജയിംസ് മാണിശേരി, അഡ്വ.സന്തോഷ് പല്ലാട്ട്, ബേബി ചാക്കോ, സ്റ്റീഫന്‍ മുരിക്കുന്നേല്‍, പി.എം.കുര്യാക്കോസ്, ലൂസി ജോസ്, മേരി ചുമ്മാര്‍, ഡാനിയേല്‍ ഡിസൂസ, രാഘവന്‍ ചേരാല്‍, സേവ്യര്‍ കളരിമുറി, തോമസ് ഈപ്പന്‍, മൈക്കിള്‍ പൂവത്താനി, ഷാജി വെള്ളംകുന്നേല്‍, ജോസ് പടിഞ്ഞാറേക്കാറ്റ്, ടോമി ഈഴറാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment