Latest News

പാസ്‌പോര്‍ട്ട് സേവകേന്ദ്രം : കെ എം സി സി 1000 ഇ-മെയില്‍ സന്ദേശമയക്കും

ദുബൈ : ആയിരക്കണക്കിന് പ്രവാസികളുള്ള കാസര്‍കോട് ജില്ലക്ക് പാസ്‌പോര്‍ട്ട് സേവകേന്ദ്രം എത്രയും പെട്ടെന്ന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് ആയിരം ഇ-മെയില്‍ സന്ദേശമയക്കാന്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മെയ് 24 ന് മാഹി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന കെ എം സി സി ഓപ്പണ്‍ ഫോരമില്‍ ഇ-മെയില്‍ സന്ദേശമയക്കുന്നതിന് തുടക്കം കുറിക്കും. സേവാ കേന്ദ്രം എത്രയും പെട്ടെന്ന് അനുവദിക്കണമെന്നവാശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുബൈ സന്ദര്‍ശന വേളയില്‍ നേരിട്ട് നിവേദനം നല്‍കിയിരുന്നു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. വിദേശ മലയാളികളില്‍ വലിയ വിഭാഗം കാസര്‍കോട്ടുകാരാണ്. ഇപ്പോള്‍ കാസര്‍കോട് ജില്ലക്കാര്‍ പയ്യന്നൂരിനെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ല ആസ്ഥാനങ്ങളിലും പ്രധാന പ്രദേശങ്ങളിലും ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം ഉയരുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.