ജിദ്ദ: അബ്ദുല്ല രാജാവിന്റെ ഹറം വികസന പദ്ധതിയുടെ ഭാഗമായി ഹറമിന് ചുറ്റുമുള്ള സഞ്ചാര സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ എട്ടു തുരങ്കങ്ങള്‍ കൂടി നിര്‍മിക്കുന്നു. ഇതില്‍ രണ്ടു തുരങ്കങ്ങള്‍ കാല്‍നടക്കാര്‍ക്ക് വേണ്ടിയും മൂന്നെണ്ണം അടിയന്തിരാവശ്യങ്ങള്‍ക്കും ഒന്ന് സേവനങ്ങള്‍ക്കും ബാക്കി രണെ്ടണ്ണം സാനിറ്റേഷന്‍, വൈദ്യുതി തുടങ്ങിയ ആവശ്യത്തിനും ഉപയോഗിക്കും. 16 മീറ്റര്‍ വീതിയിലും 8.3 മീറ്റര്‍ ഉയരത്തിലും ഹറമിന് ചുറ്റും അര്‍ധവൃത്താകൃതിയില്‍ കാല്‍നടക്കാര്‍ക്ക് വേണ്ടി നിര്‍മിക്കുന്ന തുരങ്കങ്ങളുടെ ഏറ്റവും കൂടിയ ആഴം 115 മീറ്ററാണ്.
അര്‍ധവൃത്താകൃതിയില്‍ നിര്‍മിക്കുന്ന രണ്ടു തുരങ്കപാതകള്‍ക്കും രണ്ടു ട്യൂബുകള്‍ വീതമാണുണ്ടാവുക. 748 മീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യത്തെ തുരങ്കത്തിന്റെ വലതു ഭാഗത്തെ ട്യൂബും, 740 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടതുഭാഗത്തെ രണ്ടാമത്തെ ട്യൂബും മസ്അ(സഫമര്‍വക്കിടയിലെ സ്ഥലം)യില്‍ നിന്ന് തുടങ്ങി ഹുജൂന്‍ ഭാഗത്താണ് അവസാനിക്കുക. രണ്ടാമത്തെ തുരങ്കത്തിന് രണ്ടുഭാഗങ്ങളാണുണ്ടാവുക. രണ്ടു ഭാഗങ്ങള്‍ക്കും ഇടയില്‍ ഏതാണ്ട് 108 മീറ്റര്‍ നീളത്തില്‍ തുറന്ന സ്ഥലമാണ്.
ഹറമില്‍ നിന്ന് തുടങ്ങി ജര്‍വലിന് മുമ്പിലെ തുറസ്സായ സ്ഥലത്ത് അവസാനിക്കുന്ന വലതു ഭാഗത്തെ ട്യൂബിന് 465 മീറ്റര്‍ നീളവും, തുറസ്സായ സ്ഥലത്ത് നിന്ന് തുടങ്ങി ജര്‍വലില്‍ അവസാനിക്കുന്ന രണ്ടാമത്തെ ട്യൂബിന് 184 മീറ്റര്‍ നീളവും ഉണ്ടായിരിക്കും. മൊത്തം 617 മീറ്റര്‍ നീളമുള്ള ഇടത് ഭാഗത്തെ ട്യൂബിന്റെ 467 മീറ്റര്‍ നീളമുള്ള ആദ്യ ഭാഗം ഹറമില്‍ നിന്ന് തുടങ്ങി തുറസ്സായ സ്ഥലത്ത് അവസാനിച്ച്, 150 മീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാമത്തെ ഭാഗം തുറസ്സായ സ്ഥലത്ത് നിന്ന് തുടങ്ങി ജര്‍വലില്‍ അവസാനിക്കും. ഈ രണ്ടു തുരങ്കങ്ങളിലും മൊത്തം ആറ് ശരീര ശുദ്ധീകരണ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
അടിയന്തിരാവശ്യങ്ങള്‍ക്ക് മാത്രമായി തുറക്കപ്പെടുന്ന കാല്‍നടക്കാര്‍ക്കുള്ള മൂന്ന് തുരങ്കങ്ങള്‍ക്ക് 11.4 മീറ്റര്‍ വീതിയും, 7.5 മീറ്റര്‍ ഉയരവും ഉണ്ടായിരിക്കും. അവയുടെ ഉപരിതലത്തില്‍ നിന്നുള്ള ഏറ്റവും കൂടിയ ആഴം 112.5 മീറ്ററാണ്.
199 മീറ്റര്‍, 357 മീറ്റര്‍, 442 മീറ്റര്‍ നീളത്തില്‍ മൂന്ന് ട്യൂബുകള്‍ ഉണ്ടായിരിക്കും. ഹറമിലേക്ക് ആവശ്യമായ വിവിധ സേവങ്ങള്‍ പ്രദാനം ചെയ്യുന്ന കെട്ടിട സമുച്ചയത്തില്‍ നിന്ന് തുടങ്ങുന്ന നാലാമത്തെ ഒറ്റ ട്യൂബ് ഉള്ള തുരങ്കത്തിന് 1028 മീറ്റര്‍ നീളവും, 16 മീറ്റര്‍ വീതിയും, 8.30 മീറ്റര്‍ ഉയരവും ഉണ്ടായിരിക്കും.

ഡ്രൈനേജ് ആവശ്യാര്‍ത്ഥം നിര്‍മ്മിക്കുന്ന 628 മീറ്റര്‍ നീളമുള്ള അഞ്ചാമത്തെ തുരങ്കത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ഒന്നാമത്തെ തുരങ്കവുമായി കൂട്ടിമുട്ടുന്ന ആദ്യത്തെ ഡ്രൈനേജ് പൈപ്പിന് പകരമായിട്ടാണ് 3.9 മീറ്റര്‍ വ്യാസത്തില്‍ ഇത് നിര്‍മിക്കുന്നത്. വൈദ്യുതി ആവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന ആറു മീറ്റര്‍ വ്യാസമുള്ള ബാക്കി രണ്ടു തുരങ്കങ്ങളുടെ ജോലിയും പുരോഗമിച്ചുവരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment