പരിക്കേറ്റ അഭിഭാഷകന്‍ മുഹമ്മദ് സലീമിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസുകളില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ മറ്റ് മൂന്ന് അഭിഭാഷകര്‍ക്കെതിരെയും കൈയേറ്റ ശ്രമമുണ്ടായി. ഇവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അക്രമി സംഘം വക്കീല്‍ ഓഫീസുകള്‍ തല്ലിത്തകര്‍ത്തു. ആര്‍.എസ്.എസുമായി ബന്ധമുള്ള അഭിഭാഷകരാണ് ആക്രമണം നടത്തിയതെന്ന് മര്‍ദ്ദനമേറ്റവര്‍ ആരേപിച്ചു.
യു.പിയിലെ ലക്നോ, ഫൈസാബാദ്, വാരാണസി കോടതി സമുച്ചയങ്ങളില്‍ 2007ല്‍ നടന്ന സ്ഫോടന പരമ്പരയില്‍ പ്രതി ചേര്‍ക്കപ്പെട്ട ഖാലിദ് മുജാഹിദ് ദുരൂഹ സാഹചര്യത്തില്‍ ശനിയാഴ്ചയാണ് മരിച്ചത്. കോടതിയില്‍ വിചാരണ കഴിഞ്ഞ് ജയിലിലേക്ക് തിരിച്ചു കൊണ്ടു പോകവേയായിരുന്നു മരണം. അസുഖം ബാധിച്ച് കുഴഞ്ഞു വീണാണ് ഖാലിദ് മുജാഹിദ് മരിച്ചതെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ഇയാളുടെ മൃതദേഹത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നു. സംഭവം വിവാദമായതോടെ അകമ്പടി പോയിരുന്ന പൊലീസുകാരടക്കം 42 പേര്‍ക്കതിരെ കേസ് എടുത്തിരുന്നു. ആറ് പൊലീസുകാരെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
ഖാലിദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി കുറച്ചു നേരത്തിനുള്ളിലാണ് അഭിഭാഷകര്‍ക്കു നേരെ ആക്രമണമുണ്ടായത്. പ്രകടനത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് ഇതിനു തൊട്ടുമുമ്പ് ഈ അഭിഭാഷകരെ ഫൈസാബാദ് ബാര്‍ അസോസിയേഷന്‍ പുറത്താക്കിയിരുന്നു. ബാര്‍ അസോസിയേഷന്‍ യോഗം കഴിഞ്ഞ്, വര്‍ഗീയ ചുവയുള്ള മുദ്രാവാക്യം വിളിച്ചെത്തിയ 50 ഓളം അഭിഭാഷകര്‍ കോടതി വളപ്പിനകത്തുള്ള പ്രതിഭാഗം വക്കീല്‍ ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു.
അവിടെയുണ്ടായിരുന്ന മുഹമ്മദ് സലീമിനെ സംഘംമര്‍ദ്ദിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ജമാല്‍ അഹമ്മദ്, മുഹമ്മദ് നദീം, ശക്കീലുര്‍റഹ്മാന്‍ എന്നീ പ്രതിഭാഗം അഭിഭാഷകര്‍ക്കു നേരെയും ആക്രമണമുണ്ടായി. ഇവര്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
അഭിഭാഷകനെതിരായ മര്‍ദ്ദനത്തില്‍ പൊലീസ് ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment