Latest News

ഫുട്‌ബോള്‍ താരത്തിന്റെ ഇടിയേറ്റ് ആശുപത്രിയിലായിരുന്ന റഫറി മരിച്ചു

സാള്‍ട്ട് സിറ്റി: ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കുന്നതിനിടെ കളിക്കാരന്റെ ഇടിയേറ്റ് ആശുപത്രിയിലായിരുന്ന റഫറി മരിച്ചു. റിക്കാര്‍ഡൊ പോര്‍ട്ടിലൊ(46)യാണ് കളിക്കാരന്റെ ഇടിയേറ്റ് മരിച്ചത്. ഏപ്രില്‍ 27ന് സാള്‍ട്ട് സിറ്റി പ്രവിശ്യയില്‍ നടന്ന കൗമാരക്കാരുടെ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം. കളിക്കളത്തില്‍ അപമര്യാദയായി പെരുമാറിയതിന് മഞ്ഞക്കാര്‍ഡ് കാണിച്ചതാണ് ഫുട്‌ബോള്‍ താരത്തെ പ്രകോപിപ്പിച്ചത്. മഞ്ഞക്കാര്‍ഡ് കാണിച്ചയുടനെ ഇയാള്‍ റഫറിയുടെ മൂക്കിന് ശക്തമായി ഇടിക്കുകയായിരുന്നു. പ്രതിയായ പതിനേഴുകാരനെ ജുവനൈല്‍ പോലീസ് അറസ്റ്റു ചെയ്തു.

മുഖത്തിടിയേറ്റ പോര്‍ട്ടിലോയ്ക്ക് അധികം പരിക്കേറ്റിരുന്നില്ലെന്നാണ് അധികൃതര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ തലയ്ക്ക് ഉള്ളില്‍ മാരകമായി മുറിവേറ്റിറ്റുണ്ടെന്ന് കണ്ടെത്തി. ഏഴു ദിവസത്തോളമായി ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു.

പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് പ്രതിയെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.