ചൊവ്വാഴ്ച വൈകുന്നേരം 4.30നാണ് സംഭവം. ഉള്ളൂരിലെ കാനമീത്തലെ വീട്ടില്‍ രജനി(38)യെയാണ് ആക്രമിച്ച് രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണമാല കവര്‍ന്നത്. അക്രമത്തില്‍ രജനിയുടെ രണ്ട് പല്ലുകള്‍ ഇളകി.
കുഞ്ഞിമംഗലത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു രജനി. മാത്തില്‍ ബസ്സിറങ്ങി ഉള്ളൂരിലെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കവര്‍ച്ചയ്ക്കിരയായത്. ഗുരുദേവ് കോളേജിന് സമീപം എത്തിയപ്പോള്‍ കന്നഡയും അല്പം മലയാളവും സംസാരിക്കുന്നയാള്‍ വാടകവീട് കിട്ടുമോ എന്നു ചോദിച്ചു. മറുപടി പറയാന്‍ ശ്രമിക്കുമ്പോള്‍ കഴുത്തിന് കയറിപ്പിടിച്ചു. രണ്ടാമത്തെയാള്‍ രജനിയുടെ വായില്‍ ഇരുമ്പ് ആയുധമെടുത്ത് കുത്തി. ഇതില്‍ പല്ലിളകി. തുടര്‍ന്ന് കഴുത്തിലെ മാലയും പറിച്ച് ഇരുവരും ഓടി.
നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ഒരാളെ പിടിച്ച് പോലീസില്‍ ഏല്പിച്ചത്.പരിക്കേറ്റ രജനിയെ കാങ്കോല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക ഹുബ്ലി ഗാന്ധിനഗറിലെ പ്രകാശി(25)നെയാണ് നാട്ടുകാര്‍ പിടിച്ചത്. ഓടി രക്ഷപ്പെട്ടത് കര്‍ണാടക സ്വദേശി ശങ്കറാണ്. പെരിങ്ങോം പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment