കുമ്പള: ജനമൈത്രി പോലീസിന്റെയും കുമ്പള ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നീന്തല്‍ പരിശിലനം നേടിയ കുട്ടികള്‍ക്ക് അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. എ.ഡി.ജി.പി ബി.സന്ധ്യ ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എച്ച് റംല അധ്യക്ഷയായി.
ഷിറിയ പുഴയില്‍ നടത്തിയ സൗജന്യ നീന്തല്‍ പരിശീലനത്തില്‍ പങ്കെടുത്ത 109 കുട്ടികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിശീലകനും കുമ്പള പോലീസ് സ്റ്റേഷനിലെ ബീറ്റ് പോലീസുമായ എം.ടി.പി. സെയ്ഫുദ്ദീനെ പരിപാടിയില്‍ ആദരിച്ചു.
കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചുനാഥ ആല്‍വ, ഡി.വൈ.എസ്.പി. എം.പി. മോഹനചന്ദ്രന്‍, ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. വി. മധുസൂദനന്‍, സുതാര്യകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ചിത്രാ നാരായണന്‍, ജില്ലാ അക്വാട്ടിക് ട്രെഷറര്‍ യു.കെ. യൂസഫ്, കേരളാ പോലീസ് അസോസിയേഷന്‍ സെക്രട്ടറി കെ.വി. രാജീവ്, മംഗല്‍പാടി പഞ്ചായത്ത് മെമ്പര്‍ കെ.കെ.അലികുഞ്ഞി, കിംങ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ഫറൂഖ്ഖാദി, എന്നിവര്‍ സംസാരിച്ചു. കുമ്പള പോലീസ ്ഇന്‍സ്‌പെക്ടര്‍ ടി.പി രഞ്ജിത്ത് സ്വാഗതവും സബ് ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment