Latest News

കാസര്‍കോട്, ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകും

കാസര്‍കോട്: ജില്ലയുടെ തീരദേശ മേഖലയുടെ വികസനത്തിനായി വിവിധ പദ്ധതികള്‍ക്കായി 140 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ല നടപ്പിലാക്കി വരുന്നത്. ഇതില്‍ 29.77 കോടി രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന കാസര്‍കോട് ഫിഷിംഗ് ഹാര്‍ബറും 29.06 കോടി രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന ചെറുവത്തൂര്‍ ഹാര്‍ബറും അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ആര്‍ കെ വി വൈ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കാസര്‍കോട് മത്സ്യബന്ധന തുറമുഖ പദ്ധതിക്ക് 29.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

ചന്ദ്രഗിരി പുഴയുടെ അഴിമുഖത്ത് നിര്‍മ്മിക്കുന്ന ഈ ഹാര്‍ബറിന് 570 മീറ്റര്‍, 530 മീറ്റര്‍ നീളമുളള രണ്ട് പുലിമുട്ടുകള്‍, 120 മീറ്റര്‍ വാര്‍ഫ്, 750 ചതുരശ്ര മീറ്റര്‍ ലേലപ്പുര, ഡ്രഡ്ജിംഗ് ആന്റ് റിക്ലമേഷന്‍, അപ്രോച്ച് റോഡ്, പാര്‍ക്കിംഗ് ഏരിയ, കടകള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ജലം, വൈദ്യുതി മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇതില്‍ പുലിമുട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അപ്രോച്ച് റോഡ്, വാര്‍ഫ്, ലേലപ്പുര, റിക്ലമേഷന്‍, പാര്‍ക്കിംഗ് ഏരിയ എന്നിവയുടെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു. പദ്ധതി 2014 മേയ് മാസത്തില്‍ നാടിന് സമര്‍പ്പിക്കും. കാസര്‍കോട് മത്സ്യബന്ധന തുറമുഖ പദ്ധതിക്കായി മാര്‍ച്ച് 31 വരെ 18.45 കോടി രൂപ ചെലവായിട്ടുണ്ട്.

ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ പദ്ധതിക്ക് 29.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതില്‍ 21.79 കോടി കേന്ദ്ര വിഹിതവും 7.26 കോടി സംസ്ഥാന വിഹിതവുമാണ്. ചെറുവത്തൂര്‍ പുഴയുടെ മടക്കര അഴിമുഖത്താണ് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. പുലിമുട്ടുകള്‍, ഡ്രെഡ്ജിംഗ്, കീവാള്‍, ലേലപ്പുര, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഗിയര്‍ ഷെഡ്, തീര സംരക്ഷണ ഭിത്തി, റോഡ് ആന്റ് പാര്‍ക്കിംഗ് ഏരിയ, കാന്റീന്‍ ഷോപ്പ് ബില്‍ഡിംഗ്, ഗേറ്റ് ആന്റ് ഗേറ്റ് ഹൗസ്, റെസ്റ്റ് ഷെഡ്, വര്‍ക്ക് ഷോപ്പ്, കോമ്പൗണ്ട വാള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, ജലവിതരണം, ട്രീറ്റ്‌മെന്റ് പ്ലാന്റ്, വൈദ്യുതീകരണം, ഗ്രീന്‍ ബെല്‍റ്റ്, ടൂള്‍സ് ആന്റ് പ്ലാന്റ്‌സ് മുതലായ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. റിക്ലമേഷന്‍ ബണ്ട് എന്നിവ പൂര്‍ത്തീകരിച്ചു. പുലിമുട്ട്, ഓക്ഷന്‍ ഹാള്‍, റിക്ലമേഷന്‍ എന്നിവയുടെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു. ഇതുവരെ 14.14 കോടി രൂപ പദ്ധതിക്കു വേണ്ടി ചെലവഴിച്ചു. ഈ പദ്ധതിയും 2014 ല്‍ തന്നെ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.

മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണത്തിനായി 75 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 48.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മഞ്ചേശ്വരം പുഴയുടെ അഴിമുഖത്താണ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നത്. പുലിമുട്ടുകള്‍,കീവാള്‍, ലേലപ്പുര, കവേര്‍ഡ് ഫിഷ് ലാന്റിംഗ് ഏരിയ, ഡ്രെഡ്ജിംഗ് ആന്റ് റിക്ലമേഷന്‍,റോഡ് ആന്റ് പാര്‍ക്കിംഗ് ഏരിയ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഗിയര്‍ ഷെഡ്, നെറ്റ്മന്റിംഗ് ഷെഡ്,വര്‍ക്ക് ഷോപ്പ്, ഷോപ്പ് ബില്‍ഡിംഗ്, റെസ്റ്റ് ഷെഡ്, ജലവിതരണം, കാന്റീന്‍, ടോയ്‌ലറ്റ് ബ്ലോക്ക്, ഗേറ്റ്ആന്റ് ഗേറ്റ് ഹൗസ്, കോമ്പൗണ്ട് വാള്‍, ട്രീറ്റ്‌മെന്റ് പ്ലാന്റ്, വൈദ്യുതീകരണം, ടൂള്‍സ് ആന്റ് പ്ലാന്റ്‌സ്, ഗ്രീന്‍ ബെല്‍റ്റ് മുതലായ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.

പുലിമുട്ടുകള്‍, കീവാള്‍, ലേലപ്പുര, ഡ്രെഡ്ജിംഗ് ആന്റ് റിക്ലമേഷന്‍ എന്നിവയുടെ നിര്‍മ്മാണം ടെണ്ടറിംഗ് സ്റ്റേജിലാണ്.

അജാനൂര്‍ ഫിഷിംഗ് ഹാര്‍ബറിന്റെ ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിനായി 53 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിക്കുവേണ്ടി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രാഥമിക അന്വേഷണ പഠന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഗവേഷണ പഠനങ്ങള്‍ പൂര്‍ത്തിയാക്കി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി അംഗീകാരത്തിനായി ഈ വര്‍ഷം തന്നെ സമര്‍പ്പിക്കും.
ജില്ലയില്‍ തീരദേശ റോഡുകളുടെ വികസന പദ്ധതിയിലുള്‍പ്പെടുത്തി 2011-12 വര്‍ഷത്തില്‍ 11 റോഡുകള്‍ക്കായി 546.50 ലക്ഷം രൂപയുടേയും 2012-13 വര്‍ഷത്തില്‍ 20 റോഡുകള്‍ക്കായി 720.80 ലക്ഷം രൂപയുടേയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 15 റോഡുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന 16 റോഡുകളില്‍ 13 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു. മറ്റു 3 റോഡുകള്‍ ടെണ്ടര്‍ ചെയ്തു. 2012-13 വര്‍ഷത്തില്‍ തീരദേശ റോഡുകള്‍ക്കായി 425.79 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

വലിയപറമ്പ-രാമന്തളി പാലത്തിന്റെ നിര്‍മ്മാണത്തിനായി ആര്‍ ഐ ഡി എഫ് പതിനാറില്‍ 7.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഗുണഭോക്താക്കളുടേയും ജനപ്രതിനിധികളുടേയും ആവശ്യ പ്രകാരം നടപ്പാലത്തിനു പകരം ചെറിയ വാഹനങ്ങള്‍ കടന്നു പോകുന്നതരത്തിലുളള സിങ്കിള്‍ ലെയ്ന്‍ പാലമാക്കി രൂപകല്‍പ്പന ചെയ്ത് 18.50 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമര്‍പ്പിച്ചു.
കാസര്‍കോട് ബീച്ചിന്റെ നവീകരണത്തിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ലാന്റ് സ്‌കേപ്പിംഗ്, റെയിന്‍ ഷെല്‍ട്ടര്‍, ടോയ്‌ലറ്റ്, ശുദ്ധജലവിതരണം എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഈ പദ്ധതി പുരോഗമിച്ചു വരുന്നതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.