ഉദുമ: പട്ടികജാതി വികസന വകുപ്പില്‍ 33 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സി. ലീലാവതി ഉദുമ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
ക്ലറിക്കല്‍ തസ്തികയില്‍ സര്‍ക്കര്‍ക്ക് ജോലിയില്‍ പ്രവേശിച്ച ലീലാവതി ജൂനിയര്‍ സൂപ്രണ്ട്, പട്ടികജാതി വികസന ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ വിവധ ജില്ലകളില്‍ സേവനം ചെയ്തിട്ടുണ്ട്. കുടുംബ ശ്രീയിലും അസിസിറ്റ് ജില്ലാ കോ-ഓഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
റിട്ട. അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പരേതനായ ഉദുമ സി.എം രവീന്ദ്രനാണ് ഭര്‍ത്താവ്. മകള്‍ പൂനം എസ്.ബി.ഐ ജീവനക്കാരിയാണ്. മകന്‍ നിശാഖ് കാഞ്ഞങ്ങാട് എസ്.എന്‍ പോളിട്കനിക്കില്‍ പഠിക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment