Latest News

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം ജില്ലാതല ഉദ്ഘാടനത്തോടെ തുടക്കമായി


കാസര്‍കോട്: യു ഡി എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. യു ഡി എഫ് സര്‍ക്കാറിന്റെ 24 മാസത്തെ വികസന പ്രവര്‍ത്തനം രാഷ്ട്രീയ കക്ഷി ഭേദമന്യേഅംഗീകരിച്ചിട്ടുളളതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ സഹായവും കുടിവെളള പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടിയും ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാരുണ്യ ബെനവലന്റ് ഫണ്ട് വഴി കോടിക്കണക്കിന് രൂപയുടെ സഹായം യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഏറെ നേട്ടങ്ങള്‍ കൈവരിച്ച സര്‍ക്കാരാണ് യു ഡി എഫ് സര്‍ക്കാരെന്ന് എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം അടുത്ത മാസം ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജില്ലയിലെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും എം എല്‍ എ പറഞ്ഞു. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.മുംതാസ് ഷുക്കൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ.ജി.ശങ്കരനാരായണന്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ അബ്ദുള്‍മജീദ് ചെമ്പരിക്ക, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, മുന്‍ ആര്‍ ഡി ഒ ഇ.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുള്‍റഹിമാന്‍ സ്വാഗതം പറഞ്ഞു. ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവര്‍ക്കുളള താക്കോല്‍ ദാനവും ജില്ലാ സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന പത്താംതരം തുല്യതാ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനവും എം എല്‍ എ നിര്‍വ്വഹിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി കേരള വിഷന്‍ 2030 സെമിനാര്‍ നടത്തി. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ.ജി.ശങ്കരനാരായണന്‍ വിഷയം അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ അബ്ദുള്‍മജീദ് ചെമ്പരിക്ക, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, റിട്ടേര്‍ഡ് ആര്‍ ടി ഒ ഇ.ചന്ദ്രശേഖരന്‍ നായര്‍, ഹമീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുള്‍റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.