Latest News

രാജ്യപുരസ്‌കാര്‍ ക്യാമ്പില്‍ താരങ്ങളായി അലനും ഗോപികയും

ഉദിനൂര്‍: ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് രാജ്യപുരസ്‌കാര്‍ ക്യാമ്പിലെ താരങ്ങളാണ് അലനും ഗോപികയും. കക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാംതരത്തിലേക്ക് വിജയിച്ച ഇവര്‍ ഏഷ്യാനെറ്റിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ക്വിസ് പരിപാടിയില്‍ 6.4 ലക്ഷം രൂപ നേടിയാണ് താരങ്ങളായത്.

വ്യാഴാഴ്ച സംപ്രേഷണം ചെയ്യുന്ന പരിപാടി അഞ്ഞൂറോളം വരുന്ന ക്യാമ്പംഗങ്ങള്‍ക്കൊപ്പം കാണാനുള്ള ആവേശത്തിലാണിവര്‍. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള മത്സരമാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്തുവരുന്നത്. പങ്കെടുത്ത 10 ടീമുകളില്‍ രണ്ടാമത്തെ കൂടിയ തുകയാണ് ഇവര്‍ക്ക് ലഭിച്ചത്. ചെന്നൈയിലായിരുന്നു മത്സരം.

സ്‌കൂള്‍തലത്തിലും ഇവര്‍ നിരവധി ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു.
കക്കാട്ടെ കെ.എ. സെബാസ്റ്റ്യന്റെയും ബെറ്റി സെബാസ്റ്റ്യന്റെയും മകനാണ് അലന്‍ സെബാസ്റ്റ്യന്‍. നീലേശ്വരം മഹിമ മെഡിക്കല്‍സിലെ ഫാര്‍മസിസ്റ്റ് ഗോവിന്ദന്റെയും പ്രീതിയുടെയും മകളായ ഗോപിക ഗോവിന്ദ് കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുച്ചുപ്പുടിയില്‍ എ ഗ്രേഡ് നേടിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.