Latest News

നാലാംവാതുക്കല്‍ കോളനിയില്‍ സ്വയം പര്യാപ്ത ഗ്രാമപദ്ധതിക്ക് തുടക്കമായി


ഉദുമ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ നിയമസഭാ മണ്ഡലങ്ങളിലെ ഓരോ കോളനിയെ സ്വയം പര്യാപ്ത ഗ്രാമമാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ച ഉദുമ നാലാംവാതുക്കല്‍ പട്ടികജാതി കോളനിയില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 

കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.കരുണാകരന്‍ എം.പി നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞാങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍, വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.അഹമ്മദ് ഷാഫി, ഗ്രമപഞ്ചായത്തംഗം ആയിഷാബി, വാസു മാങ്ങാട്, അഡ്വ.എന്‍.വി.രാമകൃഷ്ണന്‍, അബു മാങ്ങാട്, അഡ്വ.വി.മോഹനന്‍, ഗോപാലന്‍ പ്രസംഗിച്ചു. ജില്ലാ പട്ടികജാതി വികസന ആഫീസര്‍ കെ.കെ.കിഷോര്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ആഫീസര്‍ സി.സുകുമാരന്‍ സ്വാഗതവും എസ്.സി.പ്രമോട്ടര്‍ ലക്ഷമി നന്ദിയും പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴിയാണ് നാലാം വാതുക്കല്‍ കോളനിയില്‍ ഒരു കോടി രൂപയുടെ വികസനം നടപ്പിലാക്കുന്നത്. കുടിവെളള സംവിധാനം, വീടുകളുടെ റിപ്പയറിംഗ,് വൈദ്യുതികരണം, ടോയ്‌ലെറ്റ് നിര്‍മ്മാണം, തൊഴില്‍ പരിശീലന പരിപാടികള്‍, വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, സ്‌പോര്‍ട്‌സ് ഉപകരണം, ബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്. പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി പ്രദേശിക മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.