പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹേമാവതി തളര്‍ന്നു കിടക്കുകയാണെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ക്ക് പറാനുള്ളത് മറ്റൊന്നാണ്. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി വലിയ ദുരിതത്തിലായിരുന്നു ഹേമാവതിയെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വീട്ടുകാര്‍ അവളെ ശ്രദ്ധിക്കാറുപോലുമില്ല. തുടര്‍ച്ചയായ രാത്രികളില്‍ സഹായത്തിനായി കരഞ്ഞതോടെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ വീട്ടിലേക്ക് കയറി നോക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത കണ്ടത്. ഹേമാവതിക്ക് വസ്ത്രങ്ങള്‍ നല്‍കിയതിന് ശേഷം നാട്ടുകാര്‍ തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹേമാവതിയെ പുറത്ത് കണ്ടിരുന്നില്ലെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
ഇപ്പോള്‍ 35 വയസുള്ള ഹേമാവതിയെ പ്രണയിച്ചതിന്റെ പേരിലാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടുകാര്‍ പൂട്ടിയിട്ടതെന്നും നാട്ടുകാര്‍ തന്നെയാണ് പോലീസിനോട് പറഞ്ഞത്. ഹേമാവതിക്ക് പുറമേ അച്ഛനമ്മമാരും സഹോദരനുമാണ് വീട്ടിലുള്ളത്. പോലീസ് എത്തുമ്പോള്‍ അവശനിലയിലായിരുന്നു ഹേമാവതി. എനിക്ക് വിശക്കുന്നുണ്ടെന്നും തീരെ വയ്യെന്നും സംസാരിക്കാനാവുന്നില്ലെന്നുമായിരുന്നു ഹേമാവതി പറഞ്ഞത്.
ഇപ്പോള്‍ ചികിത്സയിലുള്ള ഹേമാവതിയില്‍ നിന്ന് മൊഴിയെടുത്ത ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യൂ എന്ന് ബംഗളൂരു നോര്‍ത്ത് സോണ്‍ ഡി.സി.പി എസ്.എന്‍.സിദ്ധരാമപ്പ പറഞ്ഞു. ഇപ്പോള്‍ നടക്കാനോ പരസഹായമില്ലാതെ ചലിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ് ഹേമാവതി. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും പരസഹായം ആവശ്യമുള്ള ഹേമാവതിക്ക് സന്ധിവാതമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അയല്‍ക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ നിയമനടപടി സ്വീകരിക്കണമെങ്കില്‍ ഹേമാവതിയുടെ മൊഴി ലഭിക്കേണ്ടതുണ്ട്. ആഘാതത്തില്‍ നിന്നും ശാരീരികമായും മാനസികമായും മുക്തി നേടിയ ശേഷം മാത്രം ഹേമാവതിയില്‍ നിന്നും മൊഴിയെടുക്കാമെന്ന നിലപാടിലാണ് പോലീസ്. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment