Latest News

മലയാളി ഹൗസിലേയ്ക്ക് സന്തോഷ് പണ്ഡിറ്റ് തിരിച്ചെത്തുന്നു

സൂര്യാ ടിവിയിലെ റിയാലിറ്റി ഷോയായ മലയാളി ഹൗസിലേയ്ക്ക് സന്തോഷ് പണ്ഡിറ്റ് തിരിച്ചെത്തുന്നു. സന്തോഷ് പണ്ഡിറ്റിനെ തിരിച്ചു വിളിയ്ക്കണമെന്ന് പ്രേക്ഷകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പണ്ഡിറ്റ് തിരിച്ചെത്തുന്നത്. സോഷ്യല്‍നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളുള്‍പ്പെടെ സന്തോഷിന്റെ തിരിച്ചു വരവിനായി മുറവിളി നടത്തിയിരുന്നു.

ആദ്യ എലിമിനേഷന്‍ റൌണ്ടില്‍ തന്നെ പുറത്തു പോയ സന്തോഷ് പണ്ഡിറ്റിന് മലയാളി ഹൌസ് തിരിച്ചു വിളിയ്ക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഹൈദ്രാബാദില്‍ നിന്നു തിരികെ നാട്ടിലേയ്ക്ക് വരാത്ത പണ്ഡിറ്റ് മലയാളി ഹൌസ് തന്നെ തിരികെ വിളിയ്ക്കുമെന്ന്  വ്യക്തമാക്കിയിരുന്നു.

സന്തോഷ് പണ്ഡിറ്റ് തിരിച്ചു വരുന്നു എന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുതല്‍ ചാനല്‍ പരസ്യം നല്‍കിയിരുന്നു. മജീഷ്യന്റെ വേഷത്തിലാണ് സന്തോഷ് തിരികെ മലയാളി ഹൌസിലേയ്ക്ക് എത്തുന്നത്. മറ്റ് മത്സരാര്‍ത്ഥികളെ അപേക്ഷിച്ച് സന്തോഷ് പണ്ഡിറ്റിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും മലയാളി ഹൌസില്‍ കുറവാണ്.

തന്നെ പുറത്താക്കാനുള്ള തീരുമാനം തെറ്റായ കണക്കുകൂട്ടലുകളില്‍ നിന്ന് ഉണ്ടായതാണെന്നും പരിപാടിയെ കുറിച്ച് എസ് എം എസ് വഴിയും വെബ്സൈറ്റ് വഴിയും വന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചപ്പോള്‍ തന്റെ ജനപ്രീതി തെളിഞ്ഞുവെന്നും സന്തോഷ് പണ്ഡിറ്റ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈവിനോട് പറഞ്ഞിരുന്നു.

തിരിച്ചുപോകേണ്ടതില്ലെന്ന് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതു കൊണ്ടാണ് ഹൈദരാബാദില്‍ തുടരുന്നതെന്നും സന്തോഷ് പണ്ഡിറ്റ്  നേരത്തെ വ്യക്തമാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.