ലോക്‌സഭാ സീറ്റിന്റെ കാര്യം ലീഗ് ആലോചിച്ചിട്ടില്ല. അതിനു സമയമാവുന്നതേയുള്ളൂ. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ലീഗിന് ആത്മവിശ്വാസത്തിനു കുറവില്ല. പൊന്നാനി സീറ്റ് വേണ്ടെന്ന സിപിഐ നിലപാട് ലീഗിന്റെ ആത്മവിശ്വാസമാണു വര്‍ധിപ്പിച്ചത്. യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ട് എന്നു പറയുന്നതു ഭാവനയാണ്.
രാഷ്ട്രീയ തര്‍ക്കങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വിഷയമാണ്. അതിനു കാരണക്കാര്‍ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. എന്നാല്‍, ഇതൊന്നും സര്‍ക്കാരിനെ ബാധിക്കില്ല. ഇന്നത്തെ തലമുറയ്ക്ക് ഇത്തരം കാര്യങ്ങളില്‍ താത്പര്യമില്ല. വികസനവും സര്‍ക്കാരിന്റെ പ്രകടനവുമാണ് അവര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment