Latest News

സ്വദേശിവത്കരണം: ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം

കുവൈത്ത് സിറ്റി: സ്വദേശിവത്കരണത്തെ തുടര്‍ന്ന്‌ കുവൈത്തില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികളുടെ മടക്കയാത്ര തുടരുന്നു. പ്രതിസന്ധിയില്‍ ഇടപെടുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിനിടെ കൂടുതല്‍ മലയാളികള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. 30 ഓളം പേരാണ് ഞായറാഴ്ച ിരിച്ചെത്തിയിരിക്കുന്നത്. തൊഴിലിടങ്ങളില്‍ വെച്ചാണ് കുവൈത്ത് പോലീസ് തങ്ങളെ അറസ്റ്റ് ചെയ്‌തെതെന്ന് പ്രവാസികള്‍ പറഞ്ഞു. കുറച്ചു നാളുകളായി ജയിലില്‍ ആയിരുന്നുവെന്നും ജയില്‍ അധികൃതര്‍ മര്‍ദ്ദിച്ചെന്നും പ്രവാസികള്‍ പറഞ്ഞു.

ഇതിനിടെ കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ അഞ്ഞൂറോളം പേര്‍ പ്രതിഷേധവുമായി തടിച്ചുകൂടി. കുവൈത്തില്‍ ശനിയാഴ്ച്ച നടന്ന റെയ്ഡില്‍ 800 ഓളം പ്രവാസികള്‍ അറസ്റ്റിലായിരുന്നു. ഇവരെ നിയമവിധേയമാക്കാന്‍ അനുവദിക്കാനുള്ള നടപടികള്‍ കൈകൊള്ളുകയോ അല്ലെങ്കില്‍ ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികളോ വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നീട് കുവൈത്ത് വിദേശകാര്യവകുപ്പുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പില്‍മേലാണ് പ്രതിഷേധം അവസാനിച്ചത്.

ഉത്തരേന്ത്യക്കാരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായവരില്‍ അധികവും. പിടിയിലായവരുടെ കുടുംബാംഗങ്ങളാണ് പ്രതിഷേധവുമായി എത്തിയിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.