ഷാര്‍ജ : മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹത് വ്യക്തിയായിരുന്ന സേട്ടു സാഹിബെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് വൈ എ റഹിം പറഞ്ഞു.
ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഐ എം സി സി ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേട്ട് സാഹിബും നിലപാടുകളുടെ തിളക്കവും എന്ന പുസ്തകത്തിന്റെ പ്രകാശനം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍ ടി സി റഹ്മാന്‍ സാഹിബിന് നല്‍കി പ്രകാശനം ചെയ്തു. അമീറായി ജനിച്ച് ഫകീര്‍ ആയി മരിച്ച സേട്ടു സാഹിബ് ആനുകാലിക രാഷ്ട്രീയ നേതാക്കള്‍ക്ക് എന്നും വഴിക്കാട്ടിയായിരുന്നു എന്ന് മുഖ്യ അനുസ്മരണ പ്രഭാഷണത്തില്‍ ടി സി റഹ്മാന്‍ പറഞ്ഞു.
പ്രസിഡണ്ട് ഷൗക്കത്ത് പൂച്ചക്കാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സംഘടന നേതാക്കള്‍ സംസാരിച്ചു. ഹമീദ്, എന്‍ എം അബ്ദുല്ല, നസീര്‍ പാനൂര്‍, സലാം മൗലവി, മുഹമ്മദ് നെട്ടൂര്‍, ഖാന്‍ പാറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് താനൂര്‍ സ്വാഗതവും ഉമ്മര്‍ പാലക്കാട് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
.jpg)

No comments:
Post a Comment