അസാധുവായ വോട്ടടക്കം 50 ശതമാനത്തിലേറെ വോട്ട് നേടുന്ന സ്ഥാനാര്‍ഥിയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. ആറ് സ്ഥാനാര്‍ഥികളുണ്ടായിരുന്ന മത്സരത്തില്‍ പാരമ്പര്യവാദികള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 80,50,758 വോട്ടുകള്‍ എണ്ണിയതില്‍ റൂഹാനിക്ക് 41,25,032 വോട്ടുകളും മുഹമ്മദ് ബാഖിര്‍ ഖാലിബഫിന് 13,41,947 വോട്ടുകളും വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന സഈദ് ജലീലിക്ക് 10,56,327 വോട്ടുകളും ലഭിച്ചു. 50 ദശലക്ഷം വോട്ടര്‍മാരാണ് വെള്ളിയാഴ്ച നടന്ന ഇറാന്‍ പ്രഡിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം രേഖപ്പെടുത്തിയത്.
റൂഹാനിയുടെ വിജയം രാജ്യത്തിന്‍െറ വിദേശ നയത്തില്‍ കാര്യമായ മാറ്റം വരുത്തില്ളെന്നാണ് സൂചന. ഏതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്താലും അത് ഇസ്ലാമിക രാഷ്ട്രത്തിനും ഈ സംവിധാനത്തിലുള്ള വിശ്വാസം രേഖപ്പെടുത്തലാണെന്നും ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ വ്യക്തമാക്കി.
അതേസമയം, ഖാംനഈയുടെ എതിരാളിയും മധ്യപക്ഷ നിലപാടുകാരനുമായ അക്ബര്‍ ഹാശ്മി റഫ്സഞ്ചാനിയുടെ പിന്തുണയോടെയാണ് റൂഹാനി വിജയക്കൊടി പാറിച്ചത്. പരിഷ്കരണവാദികളുടെ നേതാവും മുന്‍ പ്രസിഡന്‍റുമായ മുഹമ്മദ് ഖാത്തമി പിന്തുണ പ്രഖ്യാപിച്ചതും പരിഷ്കരണ വാദികളുടെ സ്ഥാനാര്‍ഥിയായ മുഹമ്മദ് രിസ ആരിഫ് മത്സരരംഗത്തുനിന്ന് പിന്‍വാങ്ങിയതും റൂഹാനിക്ക് തുണയായി. ആണവ തര്‍ക്കത്തില്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു എന്നാണ് ഫലം വെളിവാക്കുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
No comments:
Post a Comment