Latest News

ഷെരീഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി

തളിപ്പറമ്പ: ദുരൂഹ സഹചര്യത്തില്‍ മരണമടഞ്ഞ മുന്‍ നഗരസഭ കൗണ്‍സിലര്‍ എ.പി ഷെരീഫ (40) യുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. മന്ന ഖബര്‍സ്ഥാനില്‍ ഷെരീഫയുടെ ഖബറിന് മുകളില്‍ പ്രത്യേകമായി തയ്യാറാക്കിയ ഷെഡില്‍ വെച്ചാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്.

അഡീഷണല്‍ തഹസില്‍ദാര്‍ പി.വി. ഗോപാലകൃഷ്ണന്‍ ഇന്‍ക്വസ്റ്റ് നടത്തി. സി.ഐ എ.വി ജോണ്‍, എസ്.ഐ എ അനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പോസ്റ്റുമോര്‍ട്ടം നടന്നത്.
നൂറ് കണക്കിനാളുകള്‍ മന്ന ഖബര്‍സ്ഥാനിന് സമീപം എത്തിയിരുന്നെങ്കിലും ആരെയും ഖബര്‍സ്ഥാനിലേക്ക് കയററി വിട്ടില്ല.
ഷെരീഫയുടെ മരണം സ്വാഭാവികമാണെന്ന് ആദ്യം പറഞ്ഞ ഭര്‍ത്താവ് ഹാരിസിനെ പേലീസ് ചോദ്യംചെയ്തതോടെയാണ് ഷെരീഫ തൂങ്ങിമരിച്ചതാണെന്ന് വെളിപ്പെടുത്തിയെങ്കിലും ഒട്ടേറെ സംശയം ബാക്കി നില്‍ക്കുകയാണ്. ചൂരിദാറിന്റെ ഷാളില്‍ തൂങ്ങി മരിച്ചുവെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. 

എന്നാല്‍ നാലരടി ഉയരത്തിലുളള ജനല്‍ കമ്പിയില്‍ ഏററവും ചുരുങ്ങിയത് രണ്ട് മീറററില്‍ അധികം നീളം വരുന്ന ഷാള്‍ ഉപയോഗിച്ച് അഞ്ചരയടി ഉയരമുളള ഷെരീഫ തൂങ്ങിമരിച്ചെന്ന വാദത്തെ പൂര്‍ണ്ണമായും തളളിക്കളയുകയാണ് ബന്ധുക്കളും നാട്ടുകാരും.
മൂന്ന് കല്ലിന്റെ ഉയരമുണ്ട് ജനല്‍പടിക്ക്. ഈ ജനല്‍പടിയില്‍ ഇരുന്ന് കൊണ്ട് മാത്രമേ താഴേക്ക് ചാടാനാകു. ജനല്‍ പടിയില്‍ നിന്ന് നീളമുളള ഷാളില്‍ കെട്ടിതൂങ്ങി ചാടിയാല്‍ കാല്‍മുട്ട് ഉള്‍പ്പെടെ നിലത്ത് മുട്ടും. മൃതദേഹം ഇരുന്ന നിലയിലാണെന്ന് പറയുന്നു. അപ്പോള്‍ സ്വാഭാവികമായും തല ചുവരിനിടിക്കും. എന്നാല്‍ അതിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ല.
മരിക്കുന്നതിന്റെ തൊട്ടുമുമ്പുളള രാത്രിയില്‍ ഷെരീഫ അയല്‍പക്കത്തെ വിവാഹ വീട്ടില്‍ നിന്ന് സന്തോഷവതിയാണ് മടങ്ങിയതെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
വിവാഹ വീട്ടില്‍ നിന്ന് മകള്‍ക്ക് ഒരു വിവാഹാലോചന നടന്നതിന്റെ അഹ്‌ളാദത്തിലായിരുന്നു അവര്‍. ആഭരണങ്ങളൊക്കെ അണിഞ്ഞായിരുന്ന ഷെരീഫ വിവാഹ വീട്ടില്‍ ചെന്നത്. ഈ ആഭരണങ്ങളൊക്കെ അഴിച്ചുമാററാത്ത നിലയിലായിരുന്നു മൃതദേഹം.
മരിച്ചവരുടെ വസ്ത്രങ്ങള്‍ കളിച്ചുകളയുക എന്ന ആചാരം ഈ പ്രദേശത്തുളളതിന്റെ പിന്‍ബലത്തില്‍ ഷെരീഫ തൂങ്ങിയതെന്ന് പറയപ്പെടുന്ന ഷാളടക്കമുളള വസ്ത്രളും കത്തിച്ചു കളഞ്ഞതും മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അതിനിടെ മകളുടെ വിവാഹത്തിന് പണം എങ്ങിനെ സ്വരൂപിക്കുമെന്ന ഉല്‍ക്കണ്ഠയാണ് ഷെരീഫയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന പ്രചരണം നടക്കുന്നുണ്ടെങ്കിലും ഈ പ്രചരണം അടിസ്ഥാന രഹിതാമാണെന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
ഷെരീഫ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകയും നഗരസഭ കൗണ്‍സിലറലുമായിരുന്നു. അതിനപ്പുറം എം.എസ്.എഫിന്റെ ആദ്യത്തെ സംസ്ഥാന പ്രസിഡണ്ട് എ.പി. മൊയ്തുവിന്റെ മരരുമകളുമാണ്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി തളിപ്പറമ്പില്‍ ഒരു മുസ്‌ലിം യുവതിയുടെയും വിവാഹം പണമില്ലാത്തതിന്റെ പേരില്‍ മുടങ്ങിയിട്ടില്ലെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. 

സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളെ കണ്ടെത്തി അവരുടെ വിവാഹം നല്ല രീതിയില്‍ നടത്തികൊടുക്കാന്‍ ഇവിടുത്തെ സമുദായ അംഗങ്ങള്‍ മുന്നോട്ട് വരുന്നത് ശ്രദ്ധേയമായതാണ്. ഇതിന് വേണ്ട എല്ലാ വിധ പിന്തുണയുമായി മഹല്ല് കമ്മിററികളും സമുദായ നേതാക്കളും എന്നും മുന്നിലുണ്ടാകാറുണ്ട്. ഇതൊക്കെ നന്നായി അറിയാവുന്ന ഷെരീഫ മകളുടെ വിവാഹത്തിന്റെ കാര്യത്തില്‍ ആത്മഹത്യയ്ക്ക് തയ്യാറാകില്ലെന്ന് ലീഗ് പ്രവര്‍ത്തകര്‍ ഉറപ്പിച്ച് പറയുന്നു.

ഷെരീഫയുടെ മരണത്തിന് പിന്നിലുളള ദുരൂഹത നീക്കാന്‍ പ്രാപ്തമായ അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോപ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് മുസ്‌ലിംയൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. സുബൈര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.