Latest News

റോഷ്‌നി ഖാലിദ് കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണായി അധികാരമേറ്റു


കണ്ണൂര്‍ : കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിംലീഗിലെ റോഷ്‌നി ഖാലിദ് അധികാരമേറ്റു. യു.ഡി.എഫ് ധാരണ പ്രകാരം കോണ്‍ഗ്രസിലെ എം.സി.ശ്രീജ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് വനിതാലീഗ് ജില്ലാ ജനറല്‍ സെക്രട്ടറികൂടിയായ റോഷ്‌നി ഖാലിദ് ചെയര്‍പേഴ്‌സണായത്. വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ.എന്‍.കൃഷ്ണ കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്താണ് റോഷ്‌നി നഗരസഭാ അധ്യക്ഷ സ്ഥാനമേറ്റെടുത്തത്.

രാവിലെ 11 ഓടെ നടന്ന തെരഞ്ഞെടുപ്പില്‍ 32 വോട്ടു നേടിയാണ് റോഷ്‌നി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കെത്തിയത്. 42 അംഗ കൗണ്‍സിലില്‍ 40പേര്‍ വോട്ടു രേഖപ്പെടുത്തി. പ്രതിപക്ഷ നിരയില്‍ നിന്നു മല്‍സരിച്ച സി.പി.എമ്മിലെ ടി.നജ്മുന്നിസയ്ക്ക് എട്ടു വോട്ടുകളേ നേടാനായുള്ളൂ. ഭര്‍ത്താവിന്റെ നിര്യാണത്തെ തുടര്‍ന്ന് അവധിയിലായ മുസ്‌ലിംലീഗ് അംഗം ടി.കെ.നൂറുന്നിസ ടീച്ചര്‍ വോട്ട് ചെയ്യാനെത്തിയില്ല. എസ്.ഡി.പി.ഐ അംഗം വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.

തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസിലെ അഡ്വ.ടി.ഒ.മോഹനനാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള യു.ഡി.എഫ് നോമിനിയായി റോഷ്‌നി ഖാലിദിനെ നിര്‍ദ്ദേശിച്ചത്. മുസ്‌ലിംലീഗിലെ സി.സീനത്ത് പിന്താങ്ങി. മുക്കാല്‍ മണിക്കൂറിനകം തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
രണ്ടര വര്‍ഷക്കാലമാണ് ഇവര്‍ നഗരസഭാ അധ്യക്ഷ സ്ഥാനത്തുണ്ടാവുക. തായത്തെരു സൗത്ത് വാര്‍ഡിനെ പ്രതിനിധീകരിച്ച് നഗരസഭയിലെത്തിയ റോഷ്‌നി നേരത്തെ എളയാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

നീര്‍ച്ചാല്‍ സ്വദേശി എ.കെ.മുഹമ്മദിന്റെയും ചൊവ്വ വാഴയില്‍ ജമീലയുടെയും മകളാണ്. കണ്ണൂര്‍ എ.ആര്‍ ക്യാമ്പ് എ.എസ്.ഐ പി.ഖാലിദാണ് ഭര്‍ത്താവ്. മക്കള്‍: ഷെറിന്‍ ഷഹാന(ദുബൈ), ഷഹല ജെറിന്‍(കണ്ണൂര്‍ സെന്റ് തെരേസാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.