ചക്കരക്കല്‍ : സംശയരോഗം മൂത്ത് കാമുകന്‍ അപവാദ പ്രചരണം നടത്തിയതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണ കുറ്റത്തിന് എച്ച് ഡി എഫ് സി ജീവനക്കാരനെ ചക്കരക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. നളന്ദ കോളേജ് കോമേഴ്‌സ് വിദ്യാര്‍ത്ഥിനിയും കാഞ്ഞിരോട് സ്വദേശിനിയുമായ നിത്യ(20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അയല്‍വാസിയും കാമുകനുമായ കെ പി റിനിലി (27)നെ പോലീസ് അറസ്റ്റു ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. നന്നേ ചെറുപ്പത്തില്‍ തന്നെ ഇരുവരും പ്രണയബദ്ധരായിരുന്നെന്ന് പോലീസ് അറിയിച്ചു. ഇവര്‍ പരസ്പരം കൈമാറിയ സമ്മാനങ്ങളും സന്ദേശങ്ങളും നിത്യയുടെ ഡയറികുറിപ്പുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നിത്യ ആരോടെങ്കിലും സംസാരിക്കുന്നത് റിനിലിന് ഇഷ്ടമായിരുന്നില്ലത്രെ. പലപ്പോഴും നിത്യയെ ഇയാള്‍ നിഴല്‍ പോലെ പിന്തുടര്‍ന്നിരുന്നതായും പോലീസ് പറയുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ നിത്യയെ കുറിച്ച് പല അപവാദ കഥകളും പ്രചരിപ്പിച്ചിരുന്നതായും പോലീസ് അറിയിച്ചു. ഇരുവരുടെയും വിവാഹത്തെ കുറിച്ച് വീട്ടുകാര്‍ തമ്മില്‍ ഏകദേശ ധാരണയായിരുന്നതായും അതിനിടെ മാനസിക പീഡനത്തെ തുടര്‍ന്ന് നിത്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പോലീസ് കരുതുന്നത്.
സംഭവദിവസം ഇരുവരും ലാന്റ് ഫോണില്‍ ഒരു മണിക്കൂറോളം സംസാരിച്ചതിന്റെ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിനൊടുവില്‍ നിത്യ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും നിത്യ മരണപ്പെട്ടിരുന്നു.
പോലീസ് നടത്തിയ സമര്‍ത്ഥമായ നീക്കങ്ങള്‍ക്കൊടുവിലാണ് റിനിലിനെ വീടിന് പരിസരത്തു വെച്ച് അറസ്റ്റു ചെയ്തത്. ഒരു മാസം മുമ്പാണ് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ റിനില്‍ ജോലിക്ക് കയറിയത്. ചക്കരക്കല്‍ എസ് ഐ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ് ഐ ദാമോദരന്‍, സീനിയര്‍ സിവില്‍ പോലീസ് പ്രകാശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment