Latest News

ഐപിഎല്‍ ശുദ്ധീകരണം; ചിയര്‍ ഗേള്‍സിനെ ഒഴിവാക്കും

കൊല്‍ക്കത്ത: ഐപിഎല്ലിനെ ശുദ്ധീകരിക്കാന്‍ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ പരിഷ്‌കാര നിര്‍ദേശങ്ങള്‍. പെണ്ണിനും പണത്തിനും മദ്യത്തിനും പിന്നാലെയാണ്‌ ഐപിഎല്‍ എന്ന വിമര്‍ശനത്തെ അതിജീവിക്കാനാണ്‌ ബിസിസിഐ വര്‍ക്കിംഗ്‌ പ്രസിഡന്റിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കളിയില്‍ ചിയര്‍ ഗേള്‍സിന്റെ സാന്നിധ്യം വേണ്ടെന്നും കളിക്ക്‌ ശേഷമുളള നിശാപാര്‍ട്ടികള്‍ ഒഴിവാക്കണമെന്നും ഡാല്‍മിയ നിര്‍ദേശിക്കുന്നു.

ഒത്തുകളി വിവാദത്തില്‍ നിന്ന്‌ കളിയെ മോചിപ്പിക്കാനുദ്ദേശിച്ചുളള നിര്‍ദേശങ്ങളും ഡാല്‍മിയ മുന്നോട്ടുവച്ചു. സ്‌ട്രാറ്റജിക്‌ ടൈം ഔട്ട്‌ വേണ്ട എന്നും കളിയുടെ തത്സമയ സംപ്രേക്ഷണത്തിനു പകരം അല്‍പം വൈകിയുളള സംപ്രേഷണം മതിയെന്നും ഡാല്‍മിയ നിര്‍ദേശിക്കുന്നു. ഇത്‌ വാതുവയ്‌പിനെ നിരുത്സാഹപ്പെടുത്താനുളള നിര്‍ദേശമാണ്‌. കഴിക്കാര്‍ ഒത്തുകളിച്ചാല്‍ ഉത്തരവാദിത്വം ടീം ഉടമകള്‍ക്കായിരിക്കും. കളിക്കാര്‍ക്കൊപ്പം സുരക്ഷാ ഭടന്‍മാരെ നിയോഗിക്കണമെന്നും ഡാല്‍മിയ നിര്‍ദേശിക്കുന്നു.

ബിസിസിഐ സെക്രട്ടറി സഞ്‌ജയ്‌ ജഗദലെ രാജി പിന്‍വലിക്കില്ല എന്നും ട്രഷറര്‍ അജയ്‌ ഷിര്‍കെയില്‍ നിന്ന്‌ രാജി പിന്‍വലിക്കുന്നത്‌ സംബന്ധിച്ച്‌ മറുപടി ലഭിച്ചിട്ടില്ല എന്നും ഡാല്‍മിയ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.