ആലപ്പുഴ ചങ്ങനാശ്ശേരി വൈ.എം.സി.എക്ക് സമീപം വട്ടപ്പാറ പടിഞ്ഞാറേതില്‍ സരിത എസ്. നായര്‍ (35) ആണ് പിടിയിലായത്. ഒന്നാം പ്രതി ആര്.ബി നായര്‍ എന്ന കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണന് ഒളിവിലാണ്.
വിന്റ് മില്ല് ഫാമും സോളാര്‍ പവര്‍ പ്ലാന്റും നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 2012 സെപ്തംബറില്‍ മുടിക്കല്‍ കുറുപ്പാലില്‍ സജാതിന്റെ കയ്യില്‍ നിന്നും ഇവര്‍ 40,50,000 രൂപ വാങ്ങിയിരുന്നു. സജാതിയെ വഞ്ചിച്ചതില്‍ വച്ച് നല്കിയ പരാതിയെ തുടര്‍ന്നാണ് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ പ്രതികളെക്കുറിച്ച് മുഖ്യമന്ത്രിക്കും എറണാകുളം റേഞ്ച് ഐ.ജിക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
എറണാകുളം ചിറ്റൂര്‍ റോഡിലുള്ള ടീം സോളാര്‍ റിന്യൂവബള്‍ എനര്‍ജി സൊലൂഷന് എന്ന കമ്പനിയുടെ പേരിലാണ് വന്‍ തട്ടിപ്പ് നടത്തി വന്നത്.
കേരളത്തിലും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും പ്രതികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. 2004ല്‍ ബിജുവുമൊന്നിച്ച് തിരുവനന്തപുരം കവടിയാറില്‍ ക്രഡിറ്റ് ഇന്ത്യ എന്ന തട്ടിപ്പ് സ്ഥാപനം സരിത നടത്തിവന്നിരുന്നു.
ലക്ഷ്മി നായരെന്ന് പേര് മാറ്റിയാണ് ആര്.ബി നായരെന്ന ബിജുവിനൊപ്പം ചേര്‍ന്ന് തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് 2009ല്‍ പിടിയിലായ ഇരുവരും ആറ് മാസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ച പ്രതിയെ ഇന്നലെ വെളുപ്പിന് നാലിന് തിരുവനന്തപുരത്തെ വാടക വീട്ടില്‍ നിന്നുമാണ് പിടികൂടിയത്.റേഞ്ച് ഐ.ജി പത്മകുമാറിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണ സംഘത്തില്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്, സി.ഐ വി. റോയി, കുറുപ്പംപടി സി.ഐ ക്രിസ്പിന് സാം, എസ്.ഐ സുധീര്‍ മനോഹര്‍, അസി. എസ്.ഐമാരായ രവി, റെജി വര്‍ഗീസ്, സി.പി.ഒമാരായ നന്ദകുമാര്‍, പ്രസാദ്, ഇക്ബാല്‍, സീമ, പ്രീജ, റെനി, അജിത എന്നിവരാണ് ഉണ്ടായിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ ഏറ്റുവാങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment