കണ്ണൂര്‍: പശ്ചിമബംഗാള്‍ സ്വദേശിയായ സ്വര്‍ണാഭരണ നിര്‍മാതാവിനെ കബളിപ്പിച്ചു തൊഴിലാളി ഒന്‍പതര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മിഡ്‌നാപൂര്‍ സ്വദേശിയും കഴിഞ്ഞ എട്ടുവര്‍ഷമായി കണ്ണൂരില്‍ താമസിച്ചു വിവിധ ജ്വല്ലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കിവരുന്ന അഷറഫാണു പരാതിക്കാരന്‍.
ഇയാളുടെ സ്ഥാപനത്തിലെ തൊഴിലാളിയും മിഡ്‌നാപൂര്‍ സ്വദേശിയുമായ ബില്‍ മഹമ്മൂദ് (41) പലപ്പോഴായി സ്വര്‍ണം തട്ടിയെടുത്തതായാണു പരാതി. ജ്വല്ലറികളിലേക്കു നിര്‍മിച്ചുനല്‍കുന്ന ആഭരണങ്ങള്‍ ബില്‍ മഹമ്മൂദിന്റെ കൈവശം കൊടുത്തുവിടാറുണ്ടായിരുന്നു. എന്നാല്‍ പലപ്പോഴും ആഭരണങ്ങള്‍ കൃത്യമായി ജ്വല്ലറികളില്‍ എത്തിച്ചില്ല. കൂടാതെ ജ്വല്ലറികളില്‍ നിന്നു വാങ്ങുന്ന പണം അഷറഫിനു നല്‍കാതെ തിരിമറി നടത്തിയതായും പറയുന്നു.
ഇയാളുടെ ഭാര്യ ജ്യോത്സന ബീബിയുടെ ബാങ്ക് അക്കൗണ്ടില്‍ അയച്ചുവെന്നാണു പറയുന്നത്. ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബില്‍ മുഹമ്മദ് കണ്ണൂരില്‍ നിന്നു മുങ്ങിയിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment