Latest News

ഷെരീഫ തൂങ്ങി മരിച്ചതെന്ന് ഭര്‍ത്താവിന്റെ മൊഴി

തളിപ്പറമ്പ: മുസ്‌ലിംലീഗ് മുന്‍ നഗരസഭ കൗണ്‍സിലര്‍ കെ.പി ഷെരീഫയുടെ മരണം സ്വാഭാവികമായിരുന്നില്ലെന്ന് തെളിഞ്ഞു. കിടപ്പുമുറിയിലെ ജനാല കമ്പിയില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട ഭാര്യയെ താനാണ് ഷാള്‍ അറുത്ത് നിലത്ത് കിടത്തിയതെന്ന നിര്‍ണ്ണായക മൊഴിയാണ് പോലീസിന് ഭര്‍ത്താവ് നല്‍കിയത്.

ഈ മാസം 2 ന് പുലര്‍ച്ചെ ലോ പ്രഷറിനെ തുടര്‍ന്ന് ഷെരീഫ മരിച്ചെന്നായിരുന്ന ഇതുവരെ ഭര്‍ത്താവും ചില ബന്ധുക്കളും പറഞ്ഞിരുന്നത്. യൂത്ത്‌ലീഗ് മുന്‍കൈ എടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷെരിഫയുടെ മരണം സ്വാഭാവികമല്ലെന്ന് വെളിവായത്.
ഇതേ തുടര്‍ന്ന് ഇവര്‍ വാക്കാല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷെരീഫയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഷെരീഫ തൂങ്ങി മരിച്ചതെന്ന് മൊഴി നല്‍കിയത്.

തലേ ദിവസം രാത്രി 11.30 വരെ അയല്‍പക്കത്തെ കല്ല്യാണ വീട്ടില്‍ സന്തോഷവതിയായി അതിഥികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കി വീട്ടില്‍ തിരിച്ചെത്തി 12 മണി വരെ ടി.വി. കണ്ട ഷെരീഫ തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാന്‍ സഹോദരന്‍ റഷീദ് ഉള്‍പ്പെടെയുളളവര്‍ തയ്യാറാകുന്നില്ല.

ഷെരീഫ തൂങ്ങിയെന്ന് പറയുന്ന ജനല്‍കമ്പി തറയില്‍ നിന്ന് നാലരടി ഉയരത്തിലാണ്. അഞ്ചരയടി പൊക്കമുളള ഷെരീഫ നാലരടി ഉയരം മാത്രമുളള ജനല്‍ കമ്പിയില്‍ എങ്ങിനെയാണ് തൂങ്ങി മരിക്കുകയെന്നാണ് അയല്‍വാസികള്‍ ചോദിക്കുന്നത്. സംഭവം നടന്ന രാത്രി ഷെരീഫയുടെ വീട്ടില്‍ നിന്നും നിലവിളി കേട്ടതായും പറയപ്പെടുന്നു. എന്നാല്‍ ഈ വിവരം പോലീസിനോട് പറയാന്‍ അയല്‍വാസികള്‍ തയ്യാറായില്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.