Latest News

സിം കാര്‍ഡും നമ്പറുമായി; മുഖ്യനെ ഇനി നേരിട്ട് വിളിക്കാം

OMMANCHANDY-MALABARFLASH
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് മൊബൈല്‍ നമ്പറായി. ഇനി മുതല്‍ മുഖ്യമന്ത്രിയെ നേരിട്ട് വിളിക്കാം. ഇതോടെ മുഖ്യമന്ത്രിക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലെന്ന ആക്ഷേപത്തിന് പരിഹാരമായി. സിം കാര്‍ഡും മൊബൈല്‍ നമ്പറും കിട്ടിയിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഇനി ഒരു മൊബൈല്‍ ഫോണ്‍ കൂടി ലഭിച്ചാല്‍ തന്നെ ഇനി മുതല്‍ നേരിട്ട് വിളിക്കാനാവുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയുടെ കൂടെയുള്ളവരുടെ മൊബൈലായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേര്‍ക്കുണ്ടായ ആരോപണത്തില്‍ പ്രധാന വിഷയം ഫോണ്‍ വിളികളായിരുന്നു. മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ മൊബൈലുകളിലേക്കും ക്ലിഫ് ഹൗസിലെ ഓഫീസ് നമ്പറിലേക്കും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മൊബൈലില്‍ നിന്നുള്ള വിളികള്‍ വിവാദമായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.