സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറിന്റെ അടുത്ത സഹപ്രവര്‍ത്തകരില്‍ ഒരാളായ മൊയ്തീന്‍കുട്ടി പ്രമുഖ സഹകാരി കൂടിയായിരുന്നു. മലപ്പട്ടം സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയരക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പി.എസ്.സി. പരീക്ഷയുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ കണ്ടങ്കാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മകളെയുംകൂട്ടി പോയതായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് തളര്‍ന്നുവീണ അദ്ദേഹത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
ഭാര്യ: കെ.ജമീല, പെരുവളത്തുപറമ്പ് റഹ്മാനിയ എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപികയും ഇരിക്കൂര്‍ ഗ്രാമപ്പഞ്ചായത്തംഗവുമാണ്. മക്കള്‍: സമീന (ഇരിക്കൂര്‍, സര്‍വീസ് സഹകരണ ബാങ്ക്), അസീം (ലക്ചറര്‍, എല്‍.ബി.എസ്.കോളേജ്, കാസര്‍കോട്). മരുമകന്‍: ബഷീര്‍ (ഐ.എന്‍.എം.ജി.എച്ച്.എസ്.എസ്., മയ്യില്‍). സഹോദരങ്ങള്‍: ബീവി ഉമ്മ, പരേതരായ കെ.പി.ഹുസൈന്‍ (മലപ്പട്ടം സോഷ്യലിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറി), കെ.വി.അബൂബക്കര്‍ (മുന്‍ വില്ലേജ് ഓഫീസര്‍). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പാലം സൈറ്റ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment