മുക്കം: മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു. മുക്കം മാമ്പറ്റ കൊറ്റങ്ങല്‍ അഡ്വ. മിന്‍റൂബ് ചാന്ദ്നജിഷ ദമ്പതികളുടെ രണ്ടരവയസ്സുള്ള മകന്‍ ഓംചന്ദാണ് മരിച്ചത്.
മഴയത്ത് കുടയുമായി മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്ച വൈകീട്ട് നാലോടെ കാണാതായി. തുടര്‍ന്ന് സമീപത്തെ തോട്ടിലും പറമ്പിലെ കുളത്തിലും മറ്റും ഏറെ നേരം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം തിരച്ചില്‍ നടത്തിയശേഷമാണ് വൈകീട്ട് ഏഴോടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്.
ഒരു കിലോമീറ്ററോളം ഒഴുകി അഗസ്ത്യന്‍മുഴിയില്‍ ഇരുവഴിഞ്ഞി പുഴക്കടവില്‍ എത്തുംമുമ്പേ ചവറില്‍ തടഞ്ഞ മൃതദേഹം നാട്ടുകാരാണെടുത്തത്. മരിച്ച ഓംചന്ദിന് എട്ടുമാസം പ്രായമായ സഹോദരനുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment