Latest News

ഇശ്റത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍: മോഡിക്കും പങ്കെന്ന് സി.ബി.ഐ

അഹമ്മദാബാദ്: ഇശ്റത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടലിനെ കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് സി.ബി.ഐ. ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ഡി.ഐ.ജി വന്‍സാരയുമായി മോഡി ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കി. വന്‍സാര ഏറ്റുമുട്ടലിന് 14 മണിക്കൂര്‍ മുമ്പും മോഡിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അക്രമണത്തിന് മുമ്പും ശേഷവും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയും മോഡിയുടെ വിശ്വസ്തനുമായ അമിത്ഷായുമായും വന്‍സാര നിരന്തരം ബന്ധപ്പെട്ടിരുന്നതായും സി.ബി.ഐ വെളിപ്പെടുത്തി.

ഏറ്റുമുട്ടല്‍ നടന്നെന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത എ.കെ 47 തോക്ക് ഐ.ബി സ്പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ നല്‍കിയതാണെന്നും വ്യാജ ഏറ്റുമുട്ടലില്‍ രാജേന്ദ്ര കുമാറിനു നേരിട്ട് ബന്ധമുണ്ടെന്നതിനു വ്യക്തമായ തെളിവുള്ളതായും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

2004 ജൂണ്‍ 15 നാണ് അഹമ്മദാബാദിലെ ഗാന്ധിനഗറില്‍ വെച്ച് നടത്തിയ വെടിവെപ്പിലാണ് ഇശ്റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ള എന്നിവരുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ഭീകരര്‍ എന്നാരോപിച്ചായിരുന്നു വെടിവെപ്പ്.

2002ലെ ഗുജറാത്ത് കലാപത്തിനുശേഷം നരേന്ദ്ര മോഡി, എല്‍.കെ. അദ്വാനി, പ്രവീണ്‍ തൊഗാഡിയ എന്നിവര്‍ക്ക് വധഭീഷണിയുണ്ടെന്നു കാണിച്ച് ഇന്‍്റലിജന്‍സ് ബ്യൂറോ 2004ല്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ ചുവടുപിടിച്ച അന്വേഷണത്തിനിടെയുണ്ടായ വ്യാജ ഏറ്റുമുട്ടലിലാണ് നിരപരാധിയായ ഇശ്റത്ത് ജഹാനും കൂട്ടരും കൊല്ലപ്പെട്ടത്. എന്നാല്‍, വധഭീഷണി ഉണ്ടെന്നകാര്യം തന്‍െറ അറിവില്‍ സത്യമാണെന്നും എന്നാല്‍ അതിന്‍െറ മറവില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്താന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ രാജേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

ഗുജറാത്ത് ഹൈക്കോടതി നിയമിച്ച പ്രത്യകേ അന്വേഷണസംഘമാണ് ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് കണ്ടെത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.