Latest News

മഹല്ല് പ്രവര്‍ത്തനം ദീനി പ്രവര്‍ത്തനത്തിന്റെ പ്രധാന ഘടകം: പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍


കാസര്‍കോട്: ആജ്ഞാ ശക്തിയുള്ള ഉമറാക്കള്‍ മഹല്ലുകളില്‍ നേതൃനിരയില്‍ ഉണ്ടാകണമെന്നും ഇത്തരം ഉമറാക്കളുടെ കൂട്ടായ്മ മൂലമാണ് കേരളക്കരയില്‍ പതിനായിരക്കണക്കിന് മദ്രസാ പ്രസ്ഥാനം നിലവില്‍വന്നതെന്നും സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു.

സുന്നീ മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പഠന ക്യാമ്പും ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാര്‍ അനുസ്മരണ യോഗവും ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളക്കരയിലുള്ള പത്തായിരത്തോളം മദ്രസകള്‍ മതപഠനത്തിലൂടെ ലോകത്തിന് തന്നെ മാതൃകയാണ്. മുസ്‌ലിം രാഷ്ട്രമായ സൗദി അറേബ്യയിലും മുസ്‌ലിംകള്‍ ഏറെയുള്ള ഇന്തോനേഷ്യയിലും മദ്രസാ പ്രസ്ഥാനം ഇല്ലാത്തപ്പോള്‍ 40 ശതമാനം മുസ്‌ലിംകളുള്ള കേരളത്തില്‍ ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് പണ്ഡിതന്മാരുടെയും ഉമറാക്കളുടെയും ചിട്ടയായ പ്രവര്‍ത്തനം മൂലമാണ്. മദ്രസയോടൊപ്പം അറബിക് കോളജുകള്‍, അനാഥാലയങ്ങള്‍ കേരളത്തില്‍ വളര്‍ന്നു വന്നതും ദീനി പ്രവര്‍ത്തനത്തിലൂടെയാണെന്നും ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു.
എസ്.എം.എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ. സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍ പ്രാര്‍ത്ഥന നടത്തി.

എന്‍എ. നെല്ലിക്കുന്ന് എം.എല്‍.എ, എസ്.എം.എഫ്. ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ടുമാരായ എ.ഹമീദ് ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സെക്രട്ടറിമാരായ ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി ചെറുവത്തൂര്‍, കണ്ണൂര്‍ അബ്ദുല്ല, കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ. മുഹമ്മദ് അസ്‌ലം, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, എസ്.എം.എഫ്. മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍ പാറപ്പള്ളി, സി.ടി.അബ്ദുല്‍ ഖാദര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, സയ്യിദ് ഹാദി തങ്ങള്‍, സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി. അലി ഫൈസി, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന പ്രസംഗിച്ചു. 

വിവിധ സെഷനുകളില്‍ എസ്.എം.എഫിന്റെ പ്രസക്തി പിണങ്ങോട് അബൂബക്കര്‍, ന്യൂനപക്ഷ അവകാശങ്ങള്‍ ആനുകൂല്യങ്ങള്‍ സുബൈര്‍, മഹല്ല് പ്രശ്‌നങ്ങളും പരിഹാരങ്ങളും ബഷീര്‍ വെള്ളിക്കോത്ത്, കര്‍മ്മ പദ്ധതി ഇബ്രാഹിം മുണ്ട്യത്തടുക്ക ക്ലാസെടുത്തു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.